പ്രതിസന്ധിക്കിടയിലും കരുത്ത് തെളിയിച്ച് സമ്പദ്‌വ്യവസ്ഥ
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷങ്ങൾ, പ്രാദേശിക വ്യാപാര-ഗതാഗത പാതകളിലുണ്ടായ തടസ്സങ്ങൾ എന്നിവക്കിടയിലും ശക്തമായ അതിജീവനശേഷി പ്രകടമാക്കി കുവൈത്ത് സമ്പദ്‌വ്യവസ്ഥ. സംഘർഷത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിലകളിൽ നിന്ന് പല പ്രധാന സാമ്പത്തിക സൂചകങ്ങളും തിരിച്ചുകയറി.
സാഹചര്യങ്ങൾ പൂർണ്ണമായും സാധാരണ നിലയിലായിട്ടില്ലെങ്കിലും, സമ്പദ്‌വ്യവസ്ഥ പ്രാരംഭഘട്ടത്തിലുണ്ടായ ആഘാതത്തെ വലിയൊരളവോളം മറികടന്നിട്ടുണ്ട്സ. സംഘർഷം മൂലമുണ്ടായ വ്യാപാര തടസ്സങ്ങൾ, പദ്ധതികളിലെ കാലതാമസം, പൊതുവായ അനിശ്ചിതത്വം എന്നിവ സൃഷ്ടിക്കുന്ന വെല്ലുവിളികൾ നിലനിൽക്കുമ്പോഴും, സർക്കാർ നടപടികൾ, സ്ഥിരമായ വരുമാനം, പണപ്പെരുപ്പത്തിലെ കുറവ് എന്നിവയുടെ പിൻബലത്തോടെ എണ്ണേതര മേഖലയിലെ പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടായിട്ടുണ്ട്.
എണ്ണ ഉൽപ്പാദനം സംഘർഷത്തിന് മുൻപുള്ള നിലയുടെ മുക്കാൽ ഭാഗത്തോളം ഉയർന്നു. കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം വർധിച്ച സാഹചര്യത്തിൽ, സംഘർഷത്തിന്റെ തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ മികച്ച രീതിയിൽ ഉയർന്ന എണ്ണവിലയുടെ പ്രയോജനം നേടാനും സാധിക്കും.
രാജ്യത്തെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് (എൻ.ബി.കെ) വ്യക്തമാക്കി. എണ്ണേതര മേഖലയിലും പ്രവർത്തനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. സർക്കാർ നടപടികൾ, കുടുംബങ്ങളുടെ വരുമാനത്തിലെ സ്ഥിരത, പണപ്പെരുപ്പത്തിലെ കുറവ് എന്നിവ എണ്ണേതര മേഖലക്ക് ഗുണമായെന്നാണ് നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് വിലയിരുത്തൽ.
മാർച്ചിലെ താഴ്ന്ന നിലയിൽ നിന്ന് കുവൈത്തിന്റെ എണ്ണ ഉൽപ്പാദനം വീണ്ടും ഉയർന്നതായും എൻ.ബി.കെ അറിയിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിലും ജൂലൈയിൽ ഉണർവുണ്ടായി. വിൽപ്പന 395 മില്യൺ കുവൈത്ത് ദീനാറിലെത്തി. ജൂണിൽ പണപ്പെരുപ്പം 2.2 ശതമാനമായി കുറഞ്ഞതായും എൻ.ബി.കെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

