ലുലു ഹൈപ്പർമാർക്കറ്റിൽ പരിസ്ഥിതി സൗഹൃദ കാമ്പയിൻ
text_fieldsലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയ പ്രദർശനം
കുവൈത്ത് സിറ്റി: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ പരിസ്ഥിതി സൗഹൃദ കാമ്പയിൻ. പരിസ്ഥിതിയോടുള്ള ലുലുവിന്റെ പ്രതിബദ്ധത, ഹരിത ഭാവി കെട്ടപ്പടുക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കൽ എന്നിവയുടെ ഭാഗമായാണ് കാമ്പയിൻ.
കാമ്പയിനിന്റെ ഭാഗമായി വിവിധ ലുലു ഔട്ട്ലെറ്റുകളിൽ പ്രത്യേകം ക്യൂറേറ്റ് ചെയ്ത പരിസ്ഥിതി ദിന പ്രദർശനം ഒരുക്കിയിട്ടുണ്ട്. പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഇതിൽ ഉൾപ്പെടുന്നു.ദൈനംദിന ജീവിതത്തിൽ കൂടുതൽ പരിസ്ഥിതി സൗഹൃദ ശീലങ്ങൾ സ്വീകരിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതാണ് പ്രദർശനം. പരിസ്ഥിതി സൗഹൃദ ബാഗുകൾ, ചെടികൾ, മറ്റുവസ്തുക്കൾ, മുളകൊണ്ടുള്ള അടുക്കള ഉപകരണങ്ങൾ, ജൈവ പലചരക്ക് സാധനങ്ങൾ, പുനരുപയോഗം ചെയ്യാവുന്ന പേപ്പർ ഉൽപ്പന്നങ്ങൾ തുടങ്ങി വിവിധ വസ്തുക്കൾ ഇവിടെ കാണാം.
അച്ചടിച്ച രസീതുകളുടെ പാരിസ്ഥിതിക ആഘാതം കുറക്കൽ ലക്ഷ്യമിട്ടുള്ള ലുലുവിന്റെ ‘ഗോ പേപ്പർലെസ്’ ഇ-രസീത് ഇനിഷ്യേറ്റീവ് കാമ്പയിന്റെ പ്രധാന ആകർഷണമാണ്. സൗകര്യപ്രദവും സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരവുമായ ഷോപ്പിംഗിനൊപ്പം പേപ്പർ മാലിന്യം കുറക്കുന്നതിന് ഡിജിറ്റൽ രസീതുകളിലേക്ക് മാറാൻ ഇത് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. സമൂഹത്തിൽ കൂടുതൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനം തുടരുമെന്നും ഭൂമിയെ സംരക്ഷിക്കാൻ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമാകാനും ലുലു ഹൈപ്പർമാർക്കറ്റ് ഉണർത്തി. ഓരോ ചെറിയ ചുവടും വലിയ മാറ്റത്തിലേക്ക് നയിക്കുമെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

