Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉ​​യി​​ർ​​പ്പ്...

ഉ​​യി​​ർ​​പ്പ് സ്മ​​ര​​ണ​​യി​​ൽ ഈ​​സ്റ്റ​​ർ ആ​​ഘോ​​ഷം

text_fields
bookmark_border
easter celebration
cancel
camera_alt

സെൻറ് ജോ​ർ​ജ് യൂ​നി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ

കു​​വൈ​​ത്ത്​ സി​​റ്റി: യേ​​ശു​​ക്രി​​സ്തു​​വി​​ന്റെ ഉ​​യി​​ർ​​പ്പ് സ്മ​​ര​​ണ​​യി​​ൽ കു​​വൈ​​ത്തി​​ലെ ക്രി​​സ്തീ​​യ സ​​മൂ​​ഹം ഈ​​സ്റ്റ​​ർ ആ​​ഘോ​​ഷി​​ച്ചു. ക്രി​​സ്തീ​​യ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ൽ പ്ര​​ത്യേ​​ക പ്രാ​​ർ​​ഥ​​ന​​ക​​ളോ​ടെ​യാ​ണ് വി​ശ്വാ​സി​ക​ൾ ആ​ഘോ​ഷ​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളു​​ടെ​​യും ആ​​ത്മീ​​യ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന ശു​​ശ്രൂ​​ഷ​​ക​​ളി​​ൽ നൂ​​റു​​ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. ശ​​നി​​യാ​​ഴ്​​​ച വൈ​​കു​​ന്നേ​​രം തു​​ട​​ങ്ങി​​യ ഉ​​യി​​ർ​​പ്പ്​ ശു​​ശ്രൂ​​ഷ​​ക​​ൾ പു​​ല​​ർ​​ച്ച വ​​രെ നീ​​ണ്ടു. ദുഃ​ഖ​വെ​ള്ളി​യി​ലെ കു​രി​ശു​മ​ര​ണ​ത്തി​ന് മൂ​ന്നാം നാ​ൾ ക്രി​സ്തു​ദേ​വ​ൻ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ​തി​ന്റെ സ്മ​ര​ണ​യി​ലാ​ണ് ക്രി​​സ്തീ​​യ സ​​മൂ​​ഹം ഈ​സ്റ്റ​ർ ആ​ഘോ​ഷി​ക്കു​ന്ന​ത്. വി​ശു​ദ്ധ​നാ​ളി​ന്റെ ഭാ​ഗ​മാ​യി വി​ശ്വാ​സി​സ​മൂ​ഹം 50 ദി​വ​സം അ​നു​ഷ്ഠി​ച്ച നോ​മ്പി​നും ഈ​സ്റ്റ​റോ​ടെ സ​മാ​പ​ന​മാ​യി.

കു​വൈ​ത്ത് സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ ശു​ശ്രു​ഷ

കു​വൈ​ത്ത് സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ ശു​ശ്രു​ഷ​യി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു. നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കോ​മ്പൗ​ണ്ടി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​സി​ജി​ൽ ജോ​സ് വി​ല​ങ്ങ​ൻ​പാ​റ നേ​തൃ​ത്വം ന​ൽ​കി. കു​വൈ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സം​ബ​ന്ധി​ച്ചു. ഹാ​ശാ ആ​ഴ്ച​യി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് സെ​ക്ര​ട്ട​റി സു​നി​ൽ ജോ​സ​ഫും ട്ര​സ്റ്റി ചെ​സ്സി ചെ​റി​യാ​നും മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.

കു​വൈ​ത്ത് നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ന​ട​ന്ന ഉ​യി​ർ​പ്പ് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം

സെൻറ് ജോ​ർ​ജ് യൂ​നി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യു​ടെ ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ കു​വൈ​ത്ത് സി​റ്റി നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​യി​ൽ തൃ​ശൂ​ർ ഭ​ദ്രാ​സ​ന അ​ധി​പ​ൻ ഡോ. ​കു​ര്യാ​ക്കോ​സ് മോ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​സ്റ്റീ​ഫ​ൻ ന​ടു​വ​ക്കാ​ട്ടു, ഫാ. ​എ​ബ്ര​ഹാം ഷാ​ജി എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. കു​വൈ​ത്ത് സി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ഈ​സ്റ്റ​ർ ദി​ന കു​ർ​ബ്ബാ​ന ശു​ശ്രൂ​ഷ അ​ബ്ബാ​സി​യ ആ​സ്പെ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. വി​കാ​രി. എ.​ടി സ​ഖ​റി​യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മാ​ർ​ത്തോ​മ സു​വി​ശേ​ഷ​ക പ്ര​സം​ഗ സം​ഘം സ​ഞ്ചാ​ര സെ​ക്ര​ട്ട​റി ജി​ജി വ​ർ​ഗീ​സ്‌ സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.

കു​വൈ​ത്ത് സി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ഈ​സ്റ്റ​ർ ദി​ന കു​ർ​ബാ​ന

മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​പ്ര​ജീ​ഷ് മാ​ത്യു ഈ​സ്റ്റ​ർ ദി​ന സ​ന്ദേ​ശ​നം ന​ൽ​കി. മൃ​ദു​ൻ ജോ​ർ​ജ്, രാ​ഗി​ൽ, സോ​ന​റ്റ് ജ​സ്റ്റി​ൻ എ​ന്നി​വ​ർ ആ​രാ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsResurrectionEaster celebration
News Summary - Easter celebration in memory of resurrection
Next Story