ക​ബ്​ദി​ലും ജ​ഹ്റ​യി​ലും നേ​രി​യ ഭൂ​ച​ല​നം 

  • റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 3.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി 

12:38 PM
16/09/2019
കു​വൈ​ത്ത് സി​റ്റി: ക​ബ്​ദ്​ ​മേ​ഖ​ല​യു​ടെ വ​ട​ക്കു ഭാ​ഗ​ത്തും ജ​ഹ്‌​റ​യു​ടെ തെ​ക്കു ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി നാ​ഷ​ന​ല്‍ സീ​സ്‌​മോ​ള​ജി​ക്ക​ല്‍ നെ​റ്റ്‌​വ​ര്‍ക്ക് (എ​ന്‍.​ഐ.​എ​സ്) അ​റി​യി​ച്ചു. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 3.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. പു​ല​ര്‍ച്ച ആ​റി​നു​ശേ​ഷ​മാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​റ് കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​ണ് ച​ല​ന​മു​ണ്ടാ​യ​തെ​ന്നും ജ​ഹ്‌​റ​യി​ലെ താ​മ​സ​ക്കാ​ര്‍ക്ക്​ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നെ​ന്നും നാ​ഷ​ന​ല്‍ സീ​സ്‌​മോ​ള​ജി​ക്ക​ല്‍ നെ​റ്റ്‌​വ​ര്‍ക്ക് മേ​ധാ​വി ഡോ. ​അ​ബ്​​ദു​ല്ല അ​ല്‍ ഹി​ന്‍സി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, നാ​ശ​ന​ഷ്​​ട​ങ്ങ​ള്‍ ഇ​തു​വ​രെ റി​പ്പോ​ര്‍ട്ട്​ ചെ​യ്തി​ട്ടി​ല്ല. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ല്‍ സു​ര​ക്ഷാ​സം​ഘം പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Loading...
COMMENTS