ഭൂ​മി കു​ലു​ങ്ങി; ജ​നം റോ​ഡി​ൽ

  • അ​ബ്ബാ​സി​യ, റി​ഗ്ഗ​ഇ, ഫ​ഹാ​ഹീ​ൽ, ഫ​ർ​വാ​നി​യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഭൂ​മി​കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ടു

12:26 PM
13/11/2017
ഭൂമി കുലുക്കത്തെ തുടർന്ന്​ കെട്ടിടങ്ങളിൽനിന്ന്​ ഇറങ്ങി റോഡിൽ നിൽക്കുന്നവർ അബ്ബാസിയ, ഫർവാനിയ എന്നിവിടങ്ങളിൽനിന്നുള്ള ദൃശ്യങ്ങൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഭൂ​മി​കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്​​ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ്​ സം​ഭ​വം. ജ​ന​ങ്ങ​ൾ കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​റ​ങ്ങി റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​ബ്ബാ​സി​യ, റി​ഗ്ഗ​ഇ, ഫ​ഹാ​ഹീ​ൽ, ഫ​ർ​വാ​നി​യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഭൂ​മി​കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ടു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ജ​നം ഭീ​തി​യി​ലാ​യി.

 രാ​ത്രി വൈ​കി​യും റോ​ഡി​ൽ വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണെ​ങ്ങും. ഇ​റാ​ഖി​ലും ഇ​റാ​നി​ലും അ​നു​ഭ​വ​പ്പെ​ട്ട ഭൂ​മി​കു​ലു​ക്ക​ത്തി​​​െൻറ അ​നു​ര​ണ​ന​ങ്ങ​ളാ​ണ്​ കു​വൈ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. അതേ സമയം റി​ക്​​ട​ർ സ്​​കെ​യിലിൽ  തീവ്രത എ​ത്രയ​ാണ്​ അ​നു​ഭ​വ​പ്പെ​ട്ടത്​ എന്ന്​ വ്യക്​തമല്ല. 
ഒൗ​ദ്യോ​ഗി​ക​മാ​യി ഭൂ​മി​കു​ലു​ക്കം സം​ബ​ന്ധി​ച്ച്​ പ്ര​തി​ക​ര​ണം വ​ന്നി​ട്ടി​ല്ല. അ​ബ്ബാ​സി​യ​യി​ലും ഫ​ഹാ​ഹീ​ൽ, മം​ഗ​ഫ്​ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ ജ​ന​ങ്ങ​ൾ കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യോ​​ടി.

COMMENTS