ഇറാനിലെ ഭൂചലനം കുവൈത്തിലും അനുഭവപ്പെട്ടു
text_fieldsകുവൈത്ത് സിറ്റി: വ്യാഴാഴ്ച ഇറാന്റെ പടിഞ്ഞാറൻ മേഖലയിൽ ഉണ്ടായ ഭൂചലനം കുവൈത്തിലെ വിവിധ പ്രദേശങ്ങളിലും അനുഭവപ്പെട്ടു.
ഇതിന്റെ തീവ്രത രാജ്യത്തും അനുഭവപ്പെട്ടതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ കുവൈത്ത് നാഷനൽ സീസ്മിക് നെറ്റ് വർക്ക് വ്യക്തമാക്കി. കുവൈത്ത് സമയം രാവിലെയായിരുന്നു ഇറാനിൽ ഭൂചലനം ഉണ്ടായത്. കുവൈത്ത് സിറ്റിയിൽനിന്ന് 273 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. അതേ മേഖലയിൽ രണ്ട് തുടർചലനങ്ങളും കുവൈത്ത് നാഷനൽ സീസ്മിക് നെറ്റ് വർക്ക് കണ്ടെത്തി.
5.2 തീവ്രതയുള്ള ആദ്യ തുടർചലനം രാവിലെ 7.23നും 5.0 തീവ്രതയുള്ള രണ്ടാമത്തേത് രാവിലെ 8.38നും രേഖപ്പെടുത്തി.
ഇവ രണ്ടും 10 കിലോമീറ്റർ ആഴത്തിലായിരുന്നു. കുവൈത്തിലുടനീളമുള്ള നിരവധി പൗരന്മാരും നിവാസികളും പ്രകമ്പനം അനുഭവിച്ചതായി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

