ജപ്പാനിലെ ഭൂകമ്പം: ജാഗ്രത പാലിക്കാൻ നിർദേശം
text_fieldsകുവൈത്ത് സിറ്റി: ജപ്പാന്റെ വടക്കുകിഴക്കൻ തീരത്തുണ്ടായ ഭൂകമ്പത്തെത്തുടർന്ന് കുവൈത്ത് പൗരന്മാർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി എംബസി. തിങ്കളാഴ്ചയിലെ ഭൂകമ്പത്തെത്തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള തുടർചലനങ്ങളെക്കുറിച്ച് ടോക്കിയോയിലെ എംബസി കുവൈത്ത് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ തുടർചലനങ്ങൾ സാധ്യതയുള്ളതിനാൽ കുവൈത്ത് പൗരന്മാർ ജപ്പാൻ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് എംബസി ഉണർത്തി.
എംബസിയുടെ എമർജൻസി ലൈനിലോ വിദേശകാര്യ മന്ത്രാലയത്തിന്റെ നമ്പറിലോ ബന്ധപ്പെടാൻ അവർ ടോക്കിയോയിലെ എംബസി ആവശ്യപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം ജപ്പാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിന് ശേഷമാണ് ഈ മുന്നറിയിപ്പ്. ഭൂകമ്പത്തിന് പിറകെ പസഫിക് തീരത്തിന്റെ ചില ഭാഗങ്ങളിൽ ജപ്പാൻ താൽക്കാലികമായി സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

