വൈറസ് വകഭേദത്തിനെതിരെ വേണ്ടത് നേരത്തെയുള്ള മുൻകരുതൽതന്നെ
text_fieldsആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്
കുവൈത്ത് സിറ്റി: കൊറോണ വൈറസിെൻറ ജനിതക മാറ്റം സംഭവിച്ച രൂപങ്ങൾക്കെതിരെയും സ്വീകരിക്കേണ്ടത് നേരത്തെ നിർദേശിച്ച മുൻകരുതലുകൾ തന്നെയെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പ് എടുക്കൽ, സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, കൈകൾ ശുചീകരിക്കൽ, അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതിരിക്കൽ, വളരെ അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കൽ എന്നിവയാണ് കോവിഡിനെതിരെ പൊതുവായി സ്വീകരിക്കാവുന്ന മുൻകരുതലുകൾ.
വൈറസ് വകഭേദത്തിനെതിരെയും ഇതുതന്നെയാണ് ചെയ്യേണ്ടത്. കുവൈത്തിൽ കൊറോണ വൈറസിെൻറ ഇന്ത്യൻ വകഭേദം (ഡെൽറ്റ) റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

