പൊതുമാപ്പ് ക്യാമ്പിലെ പ്രതിഷേധം:മൂന്ന് ഇൗജിപ്തുകാർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ പ്രതിഷേധം നടത്തിയ മൂന്ന് ഇൗജിപ്തുകാർ അറസ്റ്റിലായി. രണ്ടാമത് തവണയാണ് പൊതുമാപ്പ് ക്യാമ്പിൽ ഇൗജിപ്തുകാർ ബഹളം വെക്കുന്നത്. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവത്തിലും ഏതാനും പേർ അറസ്റ്റിലായിരുന്നു. രണ്ടുതവണയും സൈന്യമിറങ്ങിയാണ് സ്ഥിതി ശാന്തമാക്കിയത്. നേരത്തെ കുവൈത്ത് ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് ഇൗജിപ്ത് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
കുവൈത്തിെൻറ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള വെല്ലുവിളിയായാണ് ഇത്തരം സംഭവങ്ങളെ കാണുന്നതെന്നും ഇത് അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. തങ്ങളെ നാട്ടിൽ കൊണ്ടുപോവാൻ വൈകുന്നതിൽ പ്രതിഷേധിച്ചവർ ഇൗജിപ്ത് ഭരണകൂടത്തിനെതിരെയാണ് മുദ്രാവാക്യം മുഴക്കിയത്. എന്നാൽ, കുവൈത്തിൽ നിയമപ്രകാരം വിദേശികൾക്ക് സമരത്തിന് അനുമതിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
