സുആദ് അൽ ഫഖാന് ഇ-വിഭാഗം യോഗ്യത
text_fieldsസുആദ് അൽ ഫഖാൻ
തിങ്കളാഴ്ച നടന്ന തുഴച്ചിൽ മത്സരത്തിൽ കുവൈത്ത് തുഴച്ചിൽ താരം സുആദ് അൽ ഫഖാൻ ഇ-വിഭാഗം ഫൈനലിലേക്ക് യോഗ്യത നേടി. ഇ-വിഭാഗത്തിൽ സുആദ് അൽ ഫഖാന് മെഡലിന് യോഗ്യത നേടാനാവില്ല. തുഴച്ചിലിൽ വ്യക്തിഗത റാങ്കിങ് മാത്രമാണ് ഇതുവഴി ലഭിക്കുക. തിങ്കളാഴ്ച നടന്ന മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തിയാണ് സുആദ് അൽ ഫഖാൻ മികവ് തെളിയിച്ചത്.
അൽ ഫഖാൻ 9:01.78 മിനിട്ട് സമയത്തിൽ ചെയ്ത് മൂന്നാം സ്ഥാനത്തെത്തിയപ്പോൾ 8:36.16 മിനിട്ടിൽ ക്യൂബൻ തുഴച്ചിൽ താരം യാരിയുൾവിസ് കോബാസ് ഗാർഷ്യ ഒന്നാം സ്ഥാനവും 8:47.41 മിനിട്ടിൽ സിംഗപ്പൂരിന്റെ തുഴച്ചിൽ താരം സയ്യിദ ഐസ്യാ റഫേയി രണ്ടാം സ്ഥാനവും നേടി.
ഞായറാഴ്ച നടന്ന വനിതാ സിംഗിൾ യോഗ്യതാ മത്സരത്തിൽ നാലാം സ്ഥാനത്ത് ആയതോടെ അടുത്ത റൗണ്ടിലേക്ക് പോകാനുള്ള അവസരം അൽ ഫഖാന് നഷ്ടപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

