പ്രവാസി ഇന്ത്യക്കാർക്ക് ഇനി ഇ-പാസ്‌പോർട്ട്; ആദ്യ പാസ്‌പോർട്ട് കൈമാറി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി ഇന്ത്യക്കാർക്ക് ഇനി ഇ-പാസ്പോർട്ടും. ഇന്ത്യൻ എംബസിയിൽനിന്നുള്ള ആദ്യത്തെ ഇ-പാസ്‌പോർട്ട് കഴിഞ്ഞ ദിവസം ആയിഷ റുമാൻ എന്ന കുട്ടിക്ക് കൈമാറി. പാസ്‌പോര്‍ട്ടുകളുടെ ആധുനിക രൂപമാണ് ഇ-പാസ്‌പോര്‍ട്ട്. പുതുതലമുറ സൗകര്യങ്ങളും അധിക സുരക്ഷയും ഇവയിലുണ്ടാകും.
മെച്ചപ്പെട്ട സുരക്ഷ, വിമാനത്താവളങ്ങളിൽ വേഗത്തിലുള്ള പരിശോധന, എളുപ്പമായ അന്താരാഷ്ട്ര യാത്ര എന്നിവ ഇ-പാസ്‌പോർട്ടിന്റെ സവിശേഷതയാണ്. ഇ-പാസ്‌പോര്‍ട്ടിന്റെ കവറില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ചിപ്പ് ഉണ്ടാവും. പാസ്‌പോര്‍ട്ട് ഉടമയുടെ ചിത്രങ്ങളും ജന്മദിനവും പാസ്‌പോര്‍ട്ട് നമ്പറും അടക്കമുള്ള വിവരങ്ങള്‍ ഈ ചിപ്പിലുണ്ടാവും.
വിരലടയാളം, ഐറിസ് സ്കാനുകൾ തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങളും ഇ-പാസ്‌പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര നിയമങ്ങള്‍ക്ക് അനുസരിച്ചാണ് ഇവ സൂക്ഷിക്കുക. വിമാനത്താവളങ്ങളിൽ എമിഗ്രേഷൻ പരിശോധനക്കിടെ ചിപ്പ് സ്കാൻ ചെയ്യും. ഇത് നടപടികൾ വേഗത്തിലും സുരക്ഷിതമായതുമാക്കും.
ഇന്ത്യയുടെ ഇ-പാസ്‌പോർട്ടിൽ മെട്രിക്സ് സാങ്കേതികവിദ്യയും റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനവും ഉപയോഗിക്കുന്നുണ്ട്. ഇത് അനധികൃത ഡേറ്റ കൈമാറ്റം തടയാൻ സഹായിക്കും. സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതു പോലെ ഔദ്യോഗിക പാസ്‌പോർട്ട് സേവ വെബ്സൈറ്റിൽ ഡിജിറ്റൽ പാസ്‌പോർട്ടുകൾക്കുള്ള അപേക്ഷ സമർപ്പിക്കാം. പൗരന്മാർക്ക് യാത്ര എളുപ്പമാക്കുന്നതിനുമുള്ള ഇന്ത്യാഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഇ-പാസ്‌പോർട്ടെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

