ലുലു മണി ആപ്പിൽ ഇനി ‘ഇ-നെറ്റ്’ ബിൽ പേമെന്റ് സേവനവും
text_fieldsലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദും ഓട്ടോമേറ്റഡ്
സർവിസസ് നെറ്റ്വർക്ക് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ സബാഹ് ഖാലിദ് അൽ
ഗുനൈമും കരാർ കൈമാറുന്നു
കുവൈത്ത് സിറ്റി: ധനവിനിമയ സ്ഥാപനം ലുലു എക്സ്ചേഞ്ച് സാമ്പത്തിക സേവന കമ്പനി ഇ-നെറ്റുമായി ഡിജിറ്റൽ പേമെന്റ് മേഖലയിൽ പങ്കാളിത്തത്തിന് കൈകോർക്കുന്നു. ലുലു മണി ട്രാൻസ്ഫർ ആപ്പിന്റെ ഉപഭോക്താക്കൾക്ക് ഇതോടെ ഇന്ധന കാർഡുകൾ, ഓൺലൈൻ കാർഡുകൾ, ഗെയിം കാർഡുകൾ എന്നിവയുടെ റീചാർജ്, മൊബൈൽ ഫോൺ പേമെന്റ്, റീചാർജ്, സ്കൂൾ ഫീസ് അടക്കൽ തുടങ്ങിയ സേവനങ്ങൾകൂടി ലഭിക്കും.
ഓട്ടോമേറ്റഡ് സർവിസസ് നെറ്റ്വർക്ക് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ സബാഹ് ഖാലിദ് അൽ ഗുനൈമും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദും ഇതുസംബന്ധിച്ചുള്ള കരാറിൽ ഒപ്പുവെച്ചു. ഓട്ടോമേറ്റഡ് സർവിസസ് നെറ്റ്വർക്ക് കമ്പനി സി.ഇ.ഒ ഖാലിദ് അൽ ഗുനൈം, എക്സിക്യൂട്ടിവ് മാനേജർ അഫീഫ് മഖൽ, ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീനാഥ് ശ്രീകുമാർ എന്നിവർ സന്നിഹിതരായി.
ഇ-നെറ്റുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ലുലു എക്സ്ചേഞ്ചുമായുള്ള സഹകരണത്തിലും പങ്കാളിത്തത്തിലും സബാഹ് ഖാലിദ് അൽ ഗുനൈം സന്തോഷം പ്രകടിപ്പിച്ചു. വിശദാംശങ്ങൾക്ക് www.luluexchange.com സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

