മഹത് വ്യക്തിയായിരുന്നു ഇ. അഹമ്മദ് -അംബാസഡർ
text_fieldsഇ. അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മറ്റുള്ളവരുടെ വേദനയിൽ വേദനിക്കുകയും ദുഃഖത്തിൽ ദുഃഖിക്കുകയും അവരെ സഹായിക്കാൻ ഏതറ്റം വരെയും പോകാനും തയാറുള്ള മഹത് വ്യക്തിയായിരുന്നു മുൻ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ. അഹമ്മദിനൊപ്പം വർഷങ്ങളോളം അടുത്ത് ഇടപഴകി പ്രവർത്തിക്കാൻ ഖത്തറിലും റിയാദിലെ നിതാഖാത്ത് സമയത്തുമൊക്കെ അവസരം ലഭിച്ചതായും അംബാസഡർ അനുസ്മരിച്ചു. കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. ഇ. അഹമ്മദിന്റെ മകനും മസ്കത്ത് കെ.എം.സി.സി പ്രസിഡന്റുമായ റഈസ് അഹ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.
വിവിധ ജി.സി.സി കെ.എം.സി.സി നേതാക്കളായ എസ്.എ.എം. ബഷീർ, ഇബ്രാഹിം എളേറ്റിൽ, അഷ്റഫ് വേങ്ങാട്ട്, ഷാജി ആലപ്പുഴ, വനിത ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്, ഒ.ഐ.സി.സി നേതാക്കളായ എബി വരിക്കാട്, കൃഷ്ണൻ കടലുണ്ടി, കുവൈത്ത് കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സിറാജ് എരഞ്ഞിക്കൽ, ഹാരിസ് വള്ളിയോത്ത്, എൻജിനീയർ മുഷ്താഖ്, ഷഹീദ് പാട്ടില്ലത്ത്, ഷെരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ, ഫാസിൽ കൊല്ലം, അജ്മൽ വേങ്ങര തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

