തണുപ്പിന് പിറകെ പൊടിക്കാറ്റ്...
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ചൊവ്വാഴ്ച വൈകീട്ട് വ്യാപക പൊടിക്കാറ്റ്. ആറോടെ സജീവമായ പൊടി അന്തരീക്ഷത്തിൽ നിറഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. വൈകീട്ടോടെ ചിലയിടങ്ങളിൽ ചാറ്റൽ മഴ എത്തിയെങ്കിലും ശക്തിപെട്ടില്ല. അതേസമയം, രാജ്യത്ത് ബുധനാഴ്ച മുതൽ താപനിലയിൽ ഇടിവും തണുപ്പിൽ വർധനയുമുണ്ടാകുമെന്ന് കാലാവസഥ വകുപ്പ് വ്യക്തമാക്കി. കാർഷിക, മരുഭൂമി മേഖലകളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. പകൽ സമയത്ത് പൊതുവെ നേരിയതോ തണുത്തതോ ആയ കാലാവസ്ഥയും രാത്രിയിൽ തണുപ്പ് കൂടിയ കാലാവസ്ഥയുമാകും. ബുധനാഴ്ച മുതൽ കൊടും തണുപ്പിന്റെ ഘട്ടമായ ‘ഷബാത്ത്’ സീസണും ആരംഭമാകും. വർഷത്തിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന ഘട്ടമാണിത്. ഈ മാസം 24 മുതൽ തണുപ്പിന്റെ തീവ്രത കൂടും.

