ജോർജ് ജേക്കബിനും ജെസ്സി ജേക്കബിനും യാത്രയയപ്പ് നൽകി
text_fields39 വർഷത്തെ പ്രവാസജീവിതം മതിയാക്കി മടങ്ങുന്ന പത്തനംതിട്ട തുമ്പമൺ സ്വദേശി ജോർജ് ജേക്കബിനും ഭാര്യ ജെസ്സി ജേക്കബിനും സൗഹൃദ കൂട്ടായ്മ നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: 39 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന പത്തനംതിട്ട തുമ്പമൺ സ്വദേശി ജോർജ് ജേക്കബിനും ഭാര്യ ജെസ്സി ജേക്കബിനും കുവൈത്തിലെ സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി. എ.ബി.ബി കമ്പനിയിലെ ജനറൽ ഫോർമാനായിരുന്നു.
യാത്രയയപ്പ് ചടങ്ങിൽ തമ്പി ലൂക്കോസ് അധ്യക്ഷത വഹിച്ചു.
നോബി ഉമ്മൻ, സലിം രാജ്, വർഗീസ് ജോർജ്, അലക്സ് മാത്യു, കെ.ജി. ഡേവിഡ്, വർഗീസ് വൈദ്യൻ എന്നിവർ സംസാരിച്ചു. ജോർജ് ജേക്കബ് മറുപടിപ്രസംഗം നടത്തി.
ലിസ വർഗീസ്, ഏലിയാമ്മ തമ്പി, ലിൻസി തമ്പി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

