Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപരിശോധനക്കിടെ രണ്ടു​...

പരിശോധനക്കിടെ രണ്ടു​ പൊലീസുകാരെ വാഹനമിടിപ്പിച്ചു

text_fields
bookmark_border
പരിശോധനക്കിടെ രണ്ടു​ പൊലീസുകാരെ വാഹനമിടിപ്പിച്ചു
cancel

കുവൈത്ത്​ സിറ്റി: ജോലിക്കിടെ രണ്ടു ​പൊലീസുകാരെ വാഹനമിടിപ്പിച്ചതായി പരാതി. അബ്​ദുല്ല അൽ സാലിമിന്​ എതിർവശം​ സെക്കൻഡ്​ റിങ്​ റോഡിൽ അൽ ഹുബ്ബ്​ സ്​ട്രീറ്റിലാണ്​ സംഭവം. കുവൈത്തി സ്​ത്രീയാണ്​ ട്രാഫിക്​ പട്രോൾ ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചത്​.

പതിവ്​ പരിശോധനക്കിടെ ഇവരെ തടഞ്ഞുനിർത്താൻ ശ്രമിച്ചതാണ്​ ഉദ്യോഗസ്ഥർ. പരിശോധനക്ക്​ വിധേയമാകാൻ ഇവർ വിസമ്മതിച്ചതോടെ വനിത സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായം തേടി. ഇതോടെ പ്രകോപിതയായ കുവൈത്തി സ്​ത്രീ ബോധപൂർവം രണ്ടു​ പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ച്​ കടന്നുകളയുകയായിരുന്നു. പൊലീസുകാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നത്​ ആഭ്യന്തര മന്ത്രാലയം ഗൗരവത്തിലെടുത്തിട്ടുണ്ട്​. പൊലീസ്​ പട്രോൾ ടീം സർവിസ്​ റിവോൾവറും അഞ്ചു ബുള്ളറ്റും കരുതണമെന്ന്​ ട്രാഫിക്​ സെക്​ടർ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി നിർദേശം നൽകിയിരുന്നു.

ബാറ്റണും സ്​റ്റൺ ഗണ്ണും കരുതണമെന്നും സ്വയംരക്ഷക്കായി ആദ്യം ഇവ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്​. വൈകുന്നേരത്തെ ഷിഫ്​റ്റിൽ ഒറ്റക്ക്​ പോകാൻ പാടില്ല. കമാൻഡറും അസിസ്​റ്റൻറ്​ കമാൻഡറുമുണ്ടാകണമെന്നും സർക്കുലറിൽ പറയുന്നു. പൊലീസിനെതിരായ ആക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ്​ സുരക്ഷ മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചത്​.

അക്രമികളെ നേരിടാനായി സുരക്ഷ ഉദ്യോഗസ്ഥർക്ക്​ സ്​റ്റൺ ഗണ്ണും കുരുമുളക്​ സ്​പ്രേയും ലഭ്യമാക്കുമെന്നും ഇവയുടെ ഉപയോഗം സംബന്ധിച്ച്​ പരിശീലന കോഴ്​സ്​ നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്​. കുവൈത്തിൽ സമീപ കാലത്ത്​ പൊലീസുകാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചിട്ടുണ്ട്​. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കുത്തേറ്റുമരിച്ചത്​ ജൂൺ 28നാണ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citypolicemenvehicle
News Summary - During the inspection, two policemen were hit by a vehicle
Next Story