Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ബി​യ​യി​ലെ...

സു​ബി​യ​യി​ലെ ക്യാ​മ്പിങ്ങി​നി​ടെ വെ​ടി​വെ​പ്പ്; യു​വാ​വി​ന് പ​രി​ക്ക്

text_fields
bookmark_border
സു​ബി​യ​യി​ലെ ക്യാ​മ്പിങ്ങി​നി​ടെ വെ​ടി​വെ​പ്പ്; യു​വാ​വി​ന് പ​രി​ക്ക്
cancel

കു​വൈ​ത്ത് സി​റ്റി: സു​ബി​യ​യി​ലെ ക്യാ​മ്പിങ്ങി​നി​ടെ യു​വാ​വി​ന് വെ​ടി​യേ​റ്റു. വ​യ​റ്റി​ൽ വെ​ടി​യേ​റ്റ ആ​ളെ ജ​ഹ്‌​റ ആ​ശു​പ​ത്രി​യി​ലെ അ​പ​ക​ട വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചു ബു​ള്ള​റ്റ് നീ​ക്കം ചെ​യ്തു. ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ക്കേ​റ്റ​യാ​ളു​ടെ സ​ഹോ​ദ​ര​ങ്ങ​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

ത​ങ്ങ​ൾ​ക്കു നേ​രെ വെ​ടി​വെ​പ്പ് ഉ​ണ്ടാ​യ​താ​യും ഒ​രു ബു​ള്ള​റ്റ് സ​ഹോ​ദ​ര​നി​ലും മ​റ്റൊ​ന്ന് അ​വ​ർ ഇ​രു​ന്ന ടെ​ന്റി​ലും പ​തി​ച്ച​താ​യി സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു.സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും ക്യാ​മ്പ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ശ​ക്ത​മാ​യ എ​യ​ർ റൈ​ഫി​ളി​ൽ നി​ന്നു​ള്ള വെ​ടി​യു​ണ്ട​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShootingKuwait
Next Story