കുവൈത്തിൽ മരുന്നുക്ഷാമം; പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പദ്ധതി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നുകളുടെ കുറവ് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി വിഷയത്തില്‍ അടിയന്തരമായി ഇടപെടാൻ മുതിര്‍ന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
അന്താരാഷ്ട്ര മരുന്ന് കമ്പനികളുമായുള്ള നടപടിക്രമങ്ങളുടെ താമസവും വില നിർണയവും ഡ്രഗ് വെയർഹൗസുകളുടെ സംഭരണ ശേഷിയുമൊക്കെയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന.
കോവിഡ് മഹാമാരിക്കുശേഷം ചില മരുന്നുകമ്പനികൾ ഉൽപാദനം മതിയാക്കിയതും ഫാക്ടറികൾ അടച്ചുപൂട്ടിയതും രാജ്യത്ത് മരുന്നുക്ഷാമം രൂക്ഷമാക്കിയതായി പറയപ്പെടുന്നു. അതിനിടെ, മരുന്നുലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

