മയക്കുമരുന്ന്: കഴിഞ്ഞ വർഷം അറസ്റ്റിലായത് 3000 പേർ
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കുവൈത്തിൽ അറസ്റ്റിലായത് 3000ത്തോളം പേർ.
1500 കുവൈത്തികൾ, 800 ബിദൂനികൾ, 300 ഈജിപ്തുകാർ എന്നിവരും സിറിയ, ലെബനാൻ, ഇന്ത്യ, ബംഗ്ലാദേശ്, പാസ്താൻ പൗരന്മാരായ നാനൂറോളം പേർ എന്നിവരാണ് അറസ്റ്റിലായത്.
വിദേശികളായ 866 പേരെ മയക്കുമരുന്ന് കേസിൽ 2021ൽ നാടുകടത്തി. 1700 കിലോ ഹഷീഷ് 2021ൽ പിടിച്ചെടുത്തു. ഒരു വർഷക്കാലയളവിൽ പിടിച്ചെടുത്ത കൂടിയ അളവാണിത്. 10 ദശലക്ഷം മയക്കുമരുന്ന് ഗുളികകളും കഴിഞ്ഞ വർഷം ആകെ പിടികൂടി.
യുവാക്കളെ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി രാജ്യത്ത് പിടിമുറുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗ ശീലം കൂടിവരുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട വാർഷിക റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ സ്കൂൾ വിദ്യാർഥികളിൽ 18.6 ശതമാനം പേർ മയക്കുമരുന്ന് ഏതെങ്കിലും തരത്തിൽ പരീക്ഷിച്ചവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

