മയക്കുമരുന്നിന് അടിപ്പെട്ടവർ 80,000
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾക്ക് അടിപ്പെട്ടവരുടെ എണ്ണം 80,000ത്തിലധികം വരുമെന്ന് വെളിപ്പെടുത്തൽ.
‘മയക്കുമരുന്നിൽനിന്ന് സുരക്ഷ’ പദ്ധതിയുടെ മേധാവിയും പ്രമുഖ സാമൂഹിക വിദഗ്ധയുമായ ഹൗറാഅ് ദശ്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൊത്തം ജനസംഖ്യയും ഈ വിപത്തിന് അടിപ്പെട്ടവരുടെ എണ്ണവും നോക്കിയാൽ രാജ്യത്തെ ഓരോ രണ്ടു വീടുകളിലായി ഒരാൾ മയക്കുമരുന്നിന് അടിപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. വിദ്യാർഥികളും സ്ത്രീകളുമുൾപ്പെടെ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നത് ഗൗരവമായി കാണേണ്ടതുണ്ട്.
കുെവെത്തിലെ പെൺകുട്ടികളിൽ ഹഷീഷ് ഉപയോഗമാണ് കൂടുതൽ. ആദ്യം സൗഹൃദത്തിെൻറ പേരിൽ മയക്കുമരുന്ന് ഉപയോഗിച്ചുതുടങ്ങുന്ന യുവതികൾ പിന്നീട് അടിമകളാവുകയാണ്. തങ്ങളുടെ മക്കൾ മയക്കുമരുന്ന് ഉപയോക്താക്കളാണെന്ന് പല കുടുംബങ്ങളും അംഗീകരിക്കാൻ തയാറല്ല. ഇത്കാരണം തുടക്കത്തിൽ അവരെ അതിൽനിന്ന് പിന്തിരിപ്പിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. ഉപയോഗം കൂടുന്നതോടെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കും. ഈ ഘട്ടത്തിലാണ് പല കുടുംബങ്ങളും മക്കളെ ഇതിനുള്ള ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കുന്നതെന്നും ഹൗറാഅ് ദശ്തി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
