ശരീരത്തിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പിടികൂടി
text_fieldsകുവൈത്ത് സിറ്റി: ശരീരത്തിൽ മയക്കുമരുന്ന് ഗുളികകൾ ഒളിപ്പിച്ച് രാജ്യത്തേക്ക് കടക്കാനുള്ള യാത്രക്കാരെൻറ ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. അൽ ജസീറ ടെർമിനലിൽ വന്നിറങ്ങിയ അറബ് വംശജനാണ് ദേഹത്തണിഞ്ഞ പ്രത്യേക വസ്ത്രത്തിലെ അറകളിൽ മയക്കുമരുന്ന് ഗുളികകൾ നിറച്ച് കുവൈത്തിലേക്ക് കടക്കാൻ ശ്രമിച്ചത്.
ഇദ്ദേഹത്തിെൻറ നീക്കത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ ദേഹപരിശോധനക്ക് വിധേയമാക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 6032 മയക്കുമരുന്ന് ഗുളികകൾ ഇയാളിൽനിന്ന് കണ്ടെടുത്തു. തുടർ നടപടികൾക്കായി യാത്രക്കാരനെ ആൻറി നാർക്കോട്ടിക് വിഭാഗത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
