അ​ബ്​​ദ​ലി അ​തി​ർ​ത്തി​യി​ൽ  നാ​ല്​ കി​ലോ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി

10:13 AM
21/07/2019
അ​ബ്​​ദ​ലി അ​തി​ർ​ത്തി​യി​ൽ പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്
കു​വൈ​ത്ത് സി​റ്റി: ഇ​റാ​ഖി​ല്‍നി​ന്നും കു​വൈ​ത്തി​ലേ​ക്ക്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നാ​ലു കി​ലോ ല​ഹ​രി​വ​സ്തു​ക്ക​ള്‍ അ​ബ്​​ദ​ലി ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി. പാ​കി​സ്താ​നി ഡ്രൈ​വ​റി​ല്‍ നി​ന്നാ​ണ് സം​ഘം ല​ഹ​രി​വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ​ത്. ഇ​റാ​ഖി​ല്‍ നി​ന്നു ലോ​റി മാ​ര്‍ഗം കു​വൈ​ത്തി​ലെ​ത്തി​യ ഇ​വ​രെ സം​ശ​യ​ത്തെ തു​ട​ര്‍ന്ന്​ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ നാ​ല്​ കി​ലോ ല​ഹ​രി വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യി​ ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.
Loading...
COMMENTS