കടലിലൂടെ കടത്തിയ 50 കിലോ മയക്കുമരുന്ന് പിടികൂടി
text_fieldsകടലിലൂടെ കടത്തുമ്പോൾ പിടികൂടിയ മയക്കുമരുന്ന്
കുവൈത്ത് സിറ്റി: കടലിലൂടെ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 50 കിലോ മയക്കുമരുന്ന് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് തീര സംരക്ഷണ വകുപ്പും നാർക്കോട്ടിക്സ് യൂനിറ്റും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് വൻ മയക്കുമരുന്ന് കടത്ത് പിടികൂടിയത്.
തുടർന്ന് കുറ്റവാളികളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സുരക്ഷ സംഘത്തെ രൂപവത്ക്കരിക്കുകയായിരുന്നു. ഏകദേശം ഒന്നര ലക്ഷം ദീനാർ വിപണി മൂല്യമുള്ളതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്.
പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും അഭ്യന്തര മന്ത്രാലയം പറഞ്ഞു.

