കടൽ വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
text_fieldsപിടികൂടിയ മയക്കുമരുന്ന്
കുവൈത്ത് സിറ്റി: കടൽ മാർഗം കുവൈത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച 50 കിലോ മയക്കുമരുന്ന് കോസ്റ്റ് ഗാർഡ് പിടികൂടി. കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് നടത്തിയ നീക്കത്തിലാണ് ലഹരിക്കടത്തുകാരുടെ ശ്രമങ്ങൾ തകർത്തത്. മയക്കുമരുന്നുമായി നാലു പേരെയും സംഘം അറസ്റ്റു ചെയ്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് 150,000 ദീനാർ വിപണി മൂല്യം കണക്കാക്കുന്നു. തീരസംരക്ഷണ സേനാംഗങ്ങളുടെ നിരീക്ഷണത്തിനിടെ മയക്കുമരുന്ന് കടത്തുകാരെക്കുറിച്ചുള്ള സൂചന ലഭിക്കുകയും റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് സംഘത്തെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് തീരസംരക്ഷണ സേനാംഗങ്ങൾ പ്രതികളെ പിടികൂടി. ഇവരിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

