മരുന്നു വിൽപന :പുതിയ നിയന്ത്രണവുമായി ആരോഗ്യമന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗുണനിലവാരത്തിലും വിലയിലും ഗൾഫ്, അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന മരുന്നുകൾ മാത്രമേ കുവൈത്തിൽ വിൽക്കാൻ പാടുള്ളൂ എന്നാണ് പ്രധാന നിർദേശം. ആരോഗ്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ ആണ് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹിെൻറ തീരുമാനം വാർത്തക്കുറിപ്പിൽ അറിയിച്ചത്. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുകയും വിലനിർണയം നടത്തുകയും ചെയ്യാത്ത മരുന്നുകൾ വിൽക്കാൻ പാടില്ല. മരുന്നുകൾക്ക് പുറത്ത് അവയുടെ വില വ്യക്തവും പ്രാധാന്യമുള്ളതുമായ സ്ഥലത്ത് ദീനാറിൽ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ഫാർമസികൾക്കും ഉത്തരവ് ബാധകമാണ്. മരുന്നുകളുടെ വിലവിവരപ്പട്ടിക മന്ത്രാലയത്തിെൻറ വെബ്സൈറ്റിലും ഗസറ്റിലും പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

