Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറിയയിൽ നിന്നുള്ള യാത്രക്കാരനിൽ നിന്ന് ലഹരി ഗുളികകൾ പിടികൂടി

text_fields
bookmark_border
സിറിയയിൽ നിന്നുള്ള യാത്രക്കാരനിൽ നിന്ന് ലഹരി ഗുളികകൾ പിടികൂടി
cancel

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് വൻതോതിൽ ലഹരി മരുന്ന് കടത്താനുള്ള ശ്രമം അധികൃതർ പിടികൂടി. സിറിയയിൽ നിന്നെത്തിയ യാത്രക്കാരന്റെ ലഗേജിൽ ഒളിപ്പിച്ച നിലയിൽ 4255 കാപ്റ്റഗൺ ലഹരി ഗുളികകൾ കസ്റ്റംസ് അധികൃതർ പരിശോധനയിൽ കണ്ടെത്തി. വിമാനത്താവളത്തിലെ ടെർമിനൽ അഞ്ച് വഴി പ്രവേശിക്കാൻ ശ്രമിച്ച യാത്രികനെയാണ് പിടികൂടിയത്. ലഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത ഗുളികകൾ കണ്ടെത്തിയത്.

സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മൂന്ന് പെട്ടികളിലായി സൂക്ഷിച്ചിരുന്ന ഗുളികകൾ കണ്ടെത്തിയത്. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. വിമാനത്താവളങ്ങളിലും അതിർത്തി കേന്ദ്രങ്ങളിലും നിരീക്ഷണവും പരിശോധനയും ശക്തമായി തുടരുമെന്നും മയക്കുമരുന്ന് കടത്ത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drug pills seized from Syrian passenger
Next Story