Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമയക്കുമരുന്ന് മരണങ്ങൾ...

മയക്കുമരുന്ന് മരണങ്ങൾ 24 ശതമാനം കുറഞ്ഞു

text_fields
bookmark_border
മയക്കുമരുന്ന് മരണങ്ങൾ 24 ശതമാനം കുറഞ്ഞു
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം മൂ​ല​മു​ള്ള മ​ര​ണ​ത്തി​ൽ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ 24 ശ​ത​മാ​നം കു​റ​വ്. 2020ൽ 66 ​പേ​രാ​ണ് രാ​ജ്യ​ത്ത് അ​മി​ത അ​ള​വി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം മൂ​ലം മ​രി​ച്ച​തെ​ങ്കി​ൽ 2021ൽ 50 ​ആ​യി കു​റ​ഞ്ഞു.

കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ച്ച​ത്​ മോ​ർ​ഫി​ൻ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ച്ച​തു​കാ​ര​ണ​മാ​ണ്. ബെ​ൻ​സോ​ഡ​യ​സ​ഫി​ൻ ആ​ണ്​ ര​ണ്ടാ​മ​ത്. കെ​മി​ക്ക​ൽ മ​യ​ക്കു​മ​രു​ന്ന്​ മൂ​ന്നാ​മ​തും ഷാ​ബു നാ​ലാ​മ​തും ഹ​ഷീ​ഷ്​ അ​ഞ്ചാ​മ​തും വ​രു​ന്നു.

അ​മി​ത​മാ​യി മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച​തു​മൂ​ലം മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലും 23നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. പി​ന്നീ​ട്​ വ​രു​ന്ന പ്രാ​യ​വി​ഭാ​ഗം 36നും 50​നും ഇ​ട​യി​ലു​ള്ള​വ​രും അ​തി​നു​ശേ​ഷം 18നും 22​നും ഇ​ട​യി​ലു​ള്ള​വ​രും ബാ​ക്കി​യു​ള്ള​വ​ർ 51നും 60​നും ഇ​ട​യി​ലു​ള്ള​വ​രു​മാ​ണ്. ആ​ഭ്യ​ന്ത​ര, ആ​രോ​ഗ്യ, സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യ​ങ്ങ​ൾ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ​വും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും അ​തു​മൂ​ല​മു​ള്ള അ​ത്യാ​ഹി​ത​ങ്ങ​ളും കു​റ​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

യു​വാ​ക്ക​ളെ ല​ക്ഷ്യം വെ​ച്ച് അ​ന്താ​രാ​ഷ്​​ട്ര മ​യ​ക്കു​മ​രു​ന്ന് ലോ​ബി രാ​ജ്യ​ത്ത് പി​ടി​മു​റു​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​പ​ടി ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്​.

മ​യ​ക്കു​മ​രു​ന്ന്​ രാ​ജ്യ​ത്ത്​ എ​ത്തു​ന്ന​തി​നു​മു​മ്പ്​ പി​ടി​കൂ​ടു​ക ല​ക്ഷ്യ​മി​ട്ട്​ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​വും ക​സ്​​റ്റം​സും ജാ​ഗ്ര​ത​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug deaths
News Summary - Drug deaths have dropped by 24 percent
Next Story