ലഹരി ബോധവത്കരണ സെമിനാർ നടത്തി
text_fieldsബോധവത്കരണ സെമിനാറിൽ വിവിധ ലഹരിമരുന്നുകളെക്കുറിച്ചുള്ള പ്രദർശനം
കുവൈത്ത് സിറ്റി: ലഹരി ബോധവത്കരണത്തിന്റെ ഭാഗമായി 'മയക്കുമരുന്ന് ഒറ്റപ്പെടലും നഷ്ടവുമാണ്' എന്ന മുദ്രാവാക്യത്തിൽ മംഗഫിലെ സാമൂഹിക വികസന വകുപ്പ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ജി.സി.സിയിലെ വിവിധ മന്ത്രാലയങ്ങളിലെ പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
മയക്കുമരുന്ന് ബോധവത്കരണം, മയക്കുമരുന്ന് ചെറുക്കുന്നതിൽ സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും പങ്ക്, ഇരകളെ തിരിച്ചറിയൽ, ലഹരി ഉപയോഗത്തിന് പിന്നിലെ അപകടങ്ങൾ, ആസക്തി തടയാനുള്ള വഴികൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ സംസാരിച്ചു. മയക്കുമരുന്നും സ്ഫോടക വസ്തുക്കളും തിരയുന്നത് എങ്ങനെയെന്നതിന്റെ തത്സമയ പ്രദർശനവും ചടങ്ങിൽ അവതരിപ്പിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം, സൈക്കോളജിക്കൽ കൺസൽട്ടൻസി സെന്റർ, സോഷ്യൽ പൊലീസ് ഡിപ്പാർട്മെന്റ് എന്നിവയും പരിപാടിയുടെ ഭാഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

