കെ.എൻ.പി.സി, പി.ഐ.സി എന്നിവക്കു നേരെ ഡ്രോൺ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെ.പി.സി) ഉപസ്ഥാപനങ്ങളായ കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (കെ.എൻ.പി.സി), പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (പി.ഐ.സി) എന്നിവക്കു നേരെ ഡ്രോൺ ആക്രമണം. ആക്രമണം രണ്ടിടങ്ങളിലും വിവിധ ഭാഗങ്ങളിൽ തീപിടുത്തങ്ങൾക്കും നാശനഷ്ടങ്ങൾക്കും കാരണമായി.
കുവൈത്ത് ഫയർ ഫോഴ്‌സിന്റെ പിന്തുണയോടെ അടിയന്തര, അഗ്നിശമന സേനകളെ ഉടൻ വിന്യസിച്ചതായും തീ നിയന്ത്രണവിധേയമാക്കുന്നതിനും പടരുന്നത് തടയുന്നതിനുമായി പദ്ധതികൾ സജീവമാക്കിയതായും കെ.പി.സി പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പ്രദേശങ്ങൾ സുരക്ഷിതമാക്കാനും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തിവരികയാണ്. സഥാപനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയും ഭദ്രതയും ഉയർന്ന നിലവാരത്തിൽ നിലനിർത്തുമെന്നും കെ.പി.സി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

