ഇന്ധന ടാങ്കിനുള്ളിൽ വീണ ഡ്രോൺ നിർവീര്യമാക്കി
text_fieldsകുവൈത്ത് സിറ്റി: ദിവസങ്ങൾക്കു മുമ്പുണ്ടായ ആക്രമണത്തിൽ ഇന്ധന ടാങ്കിനുള്ളിൽ വീണ ഡ്രോൺ വാർഹെഡ് കുവൈത്ത് നാഷണൽ ഗാർഡ് ബോംബ് സ്ക്വാഡ് എഞ്ചിനീയർമാർ പുറത്തെടുത്തു നശിപ്പിച്ചു. നടപടി വിജയകരമായി പൂർത്തിയാക്കിയതായി നാഷണൽ ഗാർഡ് വക്താവ് ജദാൻ അൽ ഫാദേൽ പറഞ്ഞു. ബോംബ് സ്ക്വാഡുകൾ ഏഴ് ദിവസം പ്രവർത്തിച്ചാണ് സുരക്ഷിതമായി ടാങ്കിൽ നിന്ന് വാർഹെഡ് നീക്കം ചെയ്ത് നശിപ്പിച്ചത്. ടീം അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കിയും അപകടസാധ്യതകൾ പരമാവധി കുറക്കുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടുമായിരുന്നു നടപടി.
സൈനിക, സുരക്ഷാ അധികാരികളുമായി ഏകോപിപ്പിച്ച് സങ്കീർണ്ണവും അപകടകരവുമായ ജോലികൾ കൈകാര്യം ചെയ്യാനുള്ള കുവൈത്ത് നാഷണൽ ഗാർഡ് ടീമുകളുടെ കഴിവിനെ ഈ പ്രവർത്തനം പ്രതിഫലിപ്പിക്കുന്നതായും ജദാൻ അൽ ഫാദേൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

