Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് അന്താരാഷ്ട്ര...

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം

text_fields
bookmark_border
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം
cancel

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം. വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ആളപായമോ പരിക്കുക​ളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചെറിയ കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു.

ബന്ധപ്പെട്ട അധികാരികളുമായി പൂർണ്ണ ഏകോപനത്തോടെ സംഭവം കൈകാര്യം ചെയ്തതതായി അതോറിറ്റി വക്താവ് അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു.

വ്യാഴാഴ്ച കുവൈത്തിന് തെക്ക് മംഗഫ് പ്രദേശത്ത് ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തെ ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണമുണ്ടായി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

ആക്രമണം പരിമിതമായ തീപിടുത്തത്തിന് കാരണമായി. ഉടൻ സഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

അതിനിടെ, വ്യാഴാഴ്ച പുലർച്ചെ രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ച നിരവധി മിസൈൽ ആക്രമണങ്ങളും ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അൽ അത്‌വാൻ പറഞ്ഞു.

കുവൈത്തിന്റെ വ്യോമ പ്രതിരോധ യൂനിറ്റുകൾ നടത്തിയ വിജയകരമായ ഇടപെടലുകളുടെ ഫലമായാണ് ചില ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drone attackKuwait International AirportMiddle East Conflict
News Summary - Drone Attack Targeting Kuwait International Airport
Next Story