കുവൈത്ത് വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സ്ഥിതി പൂർണമായുംനിയന്ത്രണത്തിലെന്ന് ജനറൽ അതോറിറ്റി
text_fieldsകുവൈത്ത് സിറ്റി: മേഖലയിൽ സംഘർഷം കനക്കുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.സംഭവത്തിൽ ചില തൊഴിലാളികൾക്ക് നിസ്സാര പരിക്കുകളും ടെർമിനൽ-1 പാസഞ്ചർ കെട്ടിടത്തിന് ചെറിയ നാശനഷ്ടവും സംഭവിച്ചു. അടിയന്തര നടപടികൾ ഉടൻ ആരംഭിച്ച് സ്ഥലം സുരക്ഷിതമാക്കിയതായി അധികൃതർ വ്യക്തമാക്കി.സ്ഥിതി പൂർണമായും നിയന്ത്രണത്തിലാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് മുൻഗണന നൽകുന്നതായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു.
കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് ഔദ്യോഗിക ചാനലുകൾ വഴി അപ്ഡേറ്റുകൾ നൽകുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

