Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ അബ്ദലി...

കുവൈത്തിൽ അബ്ദലി അതിർത്തി ചെക്ക്‌പോസ്റ്റിനു നേരെ ഡ്രോൺ ആക്രമണം

text_fields
bookmark_border
കുവൈത്തിൽ അബ്ദലി അതിർത്തി ചെക്ക്‌പോസ്റ്റിനു നേരെ ഡ്രോൺ ആക്രമണം
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ അതിർത്തി ചെക്ക്‌പോസ്റ്റിനു നേരെ ഡ്രോൺ ആക്രമണം. ഇന്ന് ഉച്ചകഴിഞ്ഞ് അബ്ദലി ചെക്ക്‌പോസ്റ്റിനു നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചു. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി പറഞ്ഞു.

സംഭവം നടന്നയുടൻ ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ചു പ്രത്യേക സംഘങ്ങൾ അത് കൈകാര്യം ചെയ്യാനും പ്രദേശം സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുമായി, കരസേനയുടെ പരിശോധനാ-നിർമാർജന വിഭാഗങ്ങൾ സർവേ നടപടികളും സുരക്ഷിതമാക്കൽ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഡ്രോൺ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികളും ആരംഭിച്ചു.

രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും ജാഗ്രത പുലർത്തുന്നതായും തങ്ങളുടെ ദൗത്യങ്ങളും കടമകളും കാര്യക്ഷമതയോടെ നിർവഹിക്കുന്നത് തുടരുമെന്നും സായുധ സേന വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Check postDrone attackabdali
News Summary - Drone Attack Target Kuwait's Abdali Border Check post
Next Story