Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ അതിർത്തി പോസ്റ്റുകൾക്ക് നേരെ ആക്രമണം; ഒരാൾക്ക് പരിക്ക്

text_fields
bookmark_border
കുവൈത്തിൽ അതിർത്തി പോസ്റ്റുകൾക്ക് നേരെ ആക്രമണം; ഒരാൾക്ക് പരിക്ക്
cancel

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വടക്കൻ ഭാഗത്തുള്ള മൂന്ന് കര അതിർത്തി പോസ്റ്റുകൾക്ക് നേരെയും കുവൈത്ത് ഓയിൽ കമ്പനിയുടെ ഓഫ്‌ഷോർ ഡ്രില്ലിങ് പ്ലാറ്റ്‌ഫോമിന് നേരെയും ഡ്രോൺ ആക്രമണം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.

കര അതിർത്തി പോസ്റ്റുകൾക്ക് നേരെയുള്ള ആക്രമണത്തിൽ നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, കുവൈത്ത് ഓയിൽ കമ്പനിയുടെ ഓഫ്‌ഷോർ ഡ്രില്ലിങ് പ്ലാറ്റ്‌ഫോമിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായതായി മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ അത്‌വാൻ പറഞ്ഞു. ആക്രമണത്തിൽ ഭൗതികനാശനഷ്ടങ്ങൾ ഉണ്ടാവുകയും ഒരു തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ തൊഴിലാളിക്ക് ചികിത്സ നൽകിവരികയാണ്.

ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപിപ്പിച്ച്, ആവശ്യമായ നടപടികൾ അധികൃതർ ഉടൻ തന്നെ ആരംഭിച്ചതായി അൽ അത്‌വാൻ പറഞ്ഞു. സൈന്യം പൂർണ്ണ സജ്ജമാണെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drone attack on Kuwait border posts and oil platform, one injured
Next Story