ഡ്രൈവിങ് ടെസ്റ്റിന് തീയതി ബുക്കിങ് ഒാൺലൈൻ വഴിയാക്കി
text_fieldsകുവൈത്ത് സിറ്റി: ഡ്രൈവിങ് ടെസ്റ്റിന് തീയതി ബുക് ചെയ്യുന്നത് ഇനി ഒാൺലൈൻ വഴി മാത്ര ം. ഇതിെൻറ ഭാഗമായി ഗതാഗത വകുപ്പ് ഒാഫിസുകൾവഴി അപേക്ഷ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തി. ഞായറാഴ്ച മുതലാണ് ഒാൺലെൻ സംവിധാനം പ്രാവർത്തികമാക്കുക. ആഭ്യന്തര മന്ത്രാലയത്തിെൻറ www.moi.gov.kw വഴിയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ് തുറന്നശേഷം സ്ക്രീനിെൻറ വലതുവശത്തുള്ള ‘ഇലക്ട്രോണിക് സർവിസസ്’ എന്ന ലിങ്ക് ക്ലിക് ചെയ്യുക. ഇതിൽനിന്ന് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് തീയതിയുടെ െഎക്കൺ തുറക്കുക. തുടർന്ന് നിബന്ധനകൾ വായിച്ച് അംഗീകരിക്കുക.
ശേഷം സിവിൽ െഎ.ഡി നമ്പർ പൂരിപ്പിപ്പ് ആവശ്യമായ തീയതി തെരഞ്ഞെടുക്കുക. നിശ്ചിത തീയതിയിൽ ടെസ്റ്റ് നടക്കുന്ന കേന്ദ്രങ്ങളിൽ ഇതിെൻറ പ്രിൻറുമായി ചെന്നാൽ ടെസ്റ്റിന് പെങ്കടുക്കാം. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ടെസ്റ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. സ്വദേശികളും വിദേശികളുമുൾപ്പെടെ ലൈസൻസ് സമ്പാദിക്കാൻ ശ്രമിക്കുന്നവർക്ക് പ്രയോജനകരമാണ് പുതിയ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.