Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡ്രൈവിങ്​ ലൈസൻസ്​:...

ഡ്രൈവിങ്​ ലൈസൻസ്​: കാലാവധി തീരുന്നതിന്​ ആറു​മാസം മുമ്പ്​ പുതുക്കാം

text_fields
bookmark_border
ഡ്രൈവിങ്​ ലൈസൻസ്​: കാലാവധി തീരുന്നതിന്​ ആറു​മാസം മുമ്പ്​ പുതുക്കാം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സു​ക​ൾ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് ആ​റു മാ​സം മു​മ്പ്​ പു​തു​ക്കാ​മെ​ന്ന്​ പൊ​തു​ഗ​താ​ഗ​ത വ​കു​പ്പ്.

ലൈ​സ​ൻ​സു​ക​ൾ പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തു​വ​രെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ കാ​ലാ​വ​ധി തീ​രു​ന്ന​തി​നു ഒ​രു മാ​സ​ത്തി​നു മു​മ്പ്​ മാ​ത്ര​മാ​യി​രു​ന്നു സ്വീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെൻറി​െൻറ പു​തി​യ അ​റി​യി​പ്പ് പ്ര​കാ​രം കാ​ലാ​വ​ധി തീ​രു​ന്ന​തി​ന്​ ആ​റു മാ​സം മു​മ്പ്​ മു​ത​ൽ​ക്ക്​ പു​തി​യ ലൈ​സ​ൻ​സി​നു​ള്ള അ​പേ​ക്ഷ ന​ൽ​കാം.

മ​തി​യാ​യ രേ​ഖ​ക​ൾ സ​ഹി​തം ആ​ഭ്യ​ന്ത​ര വ​കു​പ്പി​െൻറ ഓ​ൺ​ലൈ​ൻ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പു​തു​ക്കി​യ ലൈ​സ​ൻ​സ് ഓ​ട്ടോ​മേ​റ്റ​ഡ് വെ​ൻ​ഡി​ങ് മെ​ഷീ​നു​ക​ൾ വ​ഴി പ്രി​ൻ​റ്​ ചെ​യ്തെ​ടു​ക്കാം.

ലൈ​സ​ൻ​സ് അ​പേ​ക്ഷ​യോ​ടൊ​പ്പം സി​വി​ൽ ഐ​ഡി കോ​പ്പി, നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ അ​ട​ച്ച​തി​െൻറ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​ദേ​ശി​ക​ൾ താ​മ​സ​സ്ഥ​ലം തെ​ളി​യി​ക്കു​ന്ന രേ​ഖ എ​ന്നി​വ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Driving licenses renewel
News Summary - Driving licenses can be renewed 6 months before expiry
Next Story