ഡ്രൈവിങ് ലൈസൻസ്: കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് പുതുക്കാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് പുതുക്കാമെന്ന് പൊതുഗതാഗത വകുപ്പ്. ലൈസൻസുകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇതുവരെ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ കാലാവധി തീരുന്നതിനു ഒരു മാസത്തിനു മുമ്പ് മാത്രമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ ജനറൽ ട്രാഫിക് ഡിപ്പാർട്ടമെൻറിെൻറ പുതിയ അറിയിപ്പ് പ്രകാരം കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് മുതൽക്ക് പുതിയ ലൈസൻസിനുള്ള അപേക്ഷ നൽകാം. മതിയായ രേഖകൾ സഹിതം ആഭ്യന്തര വകുപ്പിെൻറ ഓൺലൈൻ ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കാം.
പുതുക്കിയ ലൈസൻസ് ഓട്ടോമേറ്റഡ് വെൻഡിങ് മെഷീനുകൾ വഴി പ്രിൻറ് ചെയ്തെടുക്കാം. ലൈസൻസ് അപേക്ഷയോടൊപ്പം സിവിൽ ഐഡി കോപ്പി, നിയമലംഘനങ്ങൾക്കുള്ള പിഴ അടച്ചതിെൻറ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വിദേശികൾ താമസസ്ഥലം തെളിയിക്കുന്ന രേഖ എന്നിവ സമർപ്പിക്കണമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

