Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശി​ക​ൾ​ക്ക്...

വി​ദേ​ശി​ക​ൾ​ക്ക് ൈഡ്ര​വി​ങ്​ ലൈ​സ​ൻ​സ്​ നൽകൽ:​  ഒ​രു വ​ർ​ഷ​ത്തേക്ക്​ നിർത്തിവെക്കണമെന്ന്​ എം.​പി

text_fields
bookmark_border
വി​ദേ​ശി​ക​ൾ​ക്ക് ൈഡ്ര​വി​ങ്​ ലൈ​സ​ൻ​സ്​ നൽകൽ:​  ഒ​രു വ​ർ​ഷ​ത്തേക്ക്​ നിർത്തിവെക്കണമെന്ന്​ എം.​പി
cancel

കുവൈത്ത് സിറ്റി: വിദേശികൾക്ക് രാജ്യത്ത് ൈഡ്രവിങ് ലൈസൻസ് നൽകുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാർലമ​െൻറിൽ കരട് പ്രമേയം. റോഡ് ഉപയോഗിക്കുന്നതിന് വിദേശികൾക്ക് ഫീസ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കരട് പ്രമേയം കൊണ്ടുവന്ന എം.പി സഫാ അൽ ഹാഷിംതന്നെയാണ് ഈ നിർദേശവും മുന്നോട്ടുവെച്ചത്. 

20ാം നമ്പർ വിസക്കാരൊഴിച്ച് എല്ലാ വിദേശികൾക്കും പുതുതായി ൈഡ്രവിങ് ലൈസൻസ് അനുവദിക്കുന്നത് ഒരു വർഷത്തേക്ക് നിർത്തിവെക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. രൂക്ഷമായ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇതിനിടയിൽ സമയം കണ്ടെത്തണം. നടന്നുകൊണ്ടിരിക്കുന്ന വൻകിട റോഡ് വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ ഇക്കാര്യത്തിൽ പുനഃപരിശോധന നടത്താവുന്നതാണ്. 

വിദേശികളുടെ ലൈസൻസിനെ തൊഴിൽ പെർമിറ്റുമായി ബന്ധിപ്പിക്കണമെന്നാണ് മറ്റൊരാവശ്യം. വ്യാജ ലൈസൻസി​െൻറ വ്യാപനം തടയാൻ ഇതുവഴി സാധിക്കും. തൊഴിൽ പെർമിറ്റി​െൻറ കാലാവധി തീരുന്നതോടെ ലൈസൻസി​െൻറ കാലപരിധിയും അവസാനിക്കുമെന്നതായിരിക്കും ഇതി​െൻറ ഫലം. സ്വന്തം നാട്ടിൽ ൈഡ്രവിങ് ലൈസൻസ് ഉള്ളവരെ മാത്രമേ ഇവിടെ ലൈസൻസിന് പരിഗണിക്കാവൂ എന്നും പ്രമേയത്തിലുണ്ട്.

വിദേശകാര്യമന്ത്രാലയം മുഖേനയോ അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി മുഖാന്തരമോ സാക്ഷ്യപ്പെടുത്തി നാട്ടിലെ ലൈസൻസി​െൻറ ഗുണനിലവാരം ഉറപ്പുവരുത്തണം. കുവൈത്ത് ൈഡ്രവിങ് ലൈസൻസില്ലാത്ത വിദേശികൾക്ക് വാഹനങ്ങളുടെ ഉടമാവകാശം നൽകാതിരിക്കുക, ഒന്നിൽ കൂടുതൽ വാഹനമുള്ള വിദേശികളുടെ ലൈസൻസ് മരവിപ്പിക്കുക എന്നീ നിർദേശങ്ങളും എം.പി പ്രമേയത്തിലൂടെ മുന്നോട്ടുവെച്ചിട്ടുണ്ട്. 

സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി ഓരോ വർഷവും നിശ്ചിത എണ്ണം വിദേശികളെ നാടുകടത്തണമെന്നും റോഡ് ഉപയോഗിക്കുന്നതിന് വിദേശികളിൽനിന്ന് നികുതി വസൂലാക്കണമെന്നും ഇവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - driving licence of kuwait
Next Story