Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
cancel

കുവൈത്ത് സിറ്റി: അശ്രദ്ധമായി വാഹനം ഓടിച്ച് പൊതുമുതലിന് നാശനഷ്ടമുണ്ടാക്കിയ ഡ്രൈവർ അറസ്റ്റിൽ. സാദ് അൽ അബ്ദുള്ളയിലാണ് സംഭവം. ഇയാളുടെ വാഹനം പിടിച്ചെടുത്തു നശിപ്പിച്ചു. ഗതാഗത സംബന്ധമായ പരാതികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള വാട്‌സ്ആപ്പ് നമ്പറിലേക്ക് സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സഹിതം പരാതി ലഭിച്ചതിനെത്തുടർന്നാണ് നടപടി.

ഉടൻ പട്രോൾ സംഘം സംഭവസ്ഥലത്തെത്തി വാഹനത്തെയും ഡ്രൈവറെയും തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. അഭ്യാസപ്രകടനത്തിനിടെ ഇയാൾ സർക്കാർ സ്വത്തിന് കേടുപാടുകൾ വരുത്തിയതായി പരിശോധനയിൽ വ്യക്തമായെന്ന് അധികൃതർ അറിയിച്ചു.

നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഇത്തരം സംഭവങ്ങളുടെ വീഡിയോ ക്ലിപ്പുകൾ വകുപ്പിന്റെ ട്രാഫിക് പരാതികൾക്കായുള്ള വാട്‌സ്ആപ്പ് നമ്പറായ 99324092-ലേക്ക് അയക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Driver arrested for reckless driving
Next Story