ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ ‘കുടിക്കുക കൂടുതൽ വെള്ളം’ കാമ്പയിൻ
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ ജല ഉപഭോഗത്തിന്റെ ആവശ്യകത ഉണർത്തുന്ന
പ്ലക്കാർഡുകളുമായി കുട്ടികൾ
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ ‘കുടിക്കുക കൂടുതൽ വെള്ളം’ കാമ്പയിൻ പുരോഗമിക്കുന്നു. ജീവസന്ധാരണത്തിന് ആവശ്യമായ നിലയിൽ പ്രഥമവും പ്രധാനവുമായ ജല ഉപഭോഗത്തിന്റെ ആവശ്യകത കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ. കുട്ടികളിൽ ജല ഉപയോഗത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകളേന്തി ഘോഷയാത്രയായാണ് എല്ലാ ക്ലാസ്സുകളിലും ഈ സന്ദേശം കൈമാറി. നിർജലനീകരണം കൊണ്ടുണ്ടാകുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും കുട്ടികൾ പ്ലക്കാർഡുകളിൽ വിവരിച്ചു.
ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പാനീയങ്ങൾ, പഴവർഗങ്ങൾ കൊണ്ടുള്ള സാലഡുകൾ തയാറാക്കൽ തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളുടെ ഈ സംരംഭത്തിന് രക്ഷിതാക്കളും അധ്യാപകരും പൂർണപിന്തുണ നൽകി. ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിന് പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ ഡോ.കെ.സലീം, ഹെഡ് മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

