Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'നിറം 2022' ശിശുദിന...

'നിറം 2022' ശിശുദിന ചിത്രരചനാ മത്സരം നവംമ്പർ 18 ന്

text_fields
bookmark_border
നിറം 2022 ശിശുദിന ചിത്രരചനാ മത്സരം നവംമ്പർ 18 ന്
cancel
camera_alt

ക​ല(​ആ​ർ​ട്ട്) കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ

കുവൈത്ത് സിറ്റി: സാംസ്കാരിക സംഘടനയായ കല(ആർട്ട്) കുവൈത്ത് ശിശുദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'നിറം 2022' ചിത്രരചനാ മത്സരം നവംബർ 18 ന് നടക്കും.

അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ ഉച്ചക്കുശേഷം രണ്ടുമണിക്ക് മത്സരം ആരംഭിക്കും. ശിശുദിനത്തിന്റെ ഭാഗമായി, പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 132ാം ജന്മദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

2005 മുതൽ 'നിറം' എന്ന നാമകരണത്തിൽ വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പരിപാടിയുടെ 18ാം വാർഷികമാണ് ഈ വർഷം. ഡ്രോയിങ്ങിലും പെയിന്റിങ്ങിലുമായി നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടത്തുക. ഗ്രൂപ് എ - എൽ.കെ.ജി മുതൽ ഒന്നാം ക്ലാസ് വരെ, ഗ്രൂപ് ബി - രണ്ടാം ക്ലാസ് മുതൽ നാലു വരെ, ഗ്രൂപ് സി - അഞ്ചാം ക്ലാസ് മുതൽ എട്ടു വരെ, ഗ്രൂപ് ഡി - ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ.

ആദ്യത്തെ രണ്ടു ഗ്രൂപ്പുകൾക്ക് ക്രയോൺസും കളർപെൻസിലും ഗ്രൂപ് സി, ഡി എന്നിവർക്ക് വാട്ടർ കളറുകളും ഉപയോഗിക്കാം. ഇത് മത്സരാർഥികൾ കൊണ്ടുവരണം. ഡ്രോയിങ് ഷീറ്റ് സംഘാടകർ നല്കും. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കൾക്കും സന്ദർശകർക്കും പങ്കെടുക്കാവുന്ന ഓപൺ ക്യാൻവാസ് പെയിന്റിങ്ങും ഒരുക്കിയിട്ടുണ്ട്.

ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണനാണയവും, രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 75 പേർക്ക് മെറിറ്റ് പ്രൈസും 10 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. നവംബർ 15 വരെ www.kalakuwait.net എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യാം. ഓൺസ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ kalakuwait@gmail.com എന്ന ഇ-മെയിൽ വഴിയും 97959072, 66015466, 66114364 എന്നീ നമ്പറുകൾ വഴിയും ലഭിക്കും.

വാർത്തസമ്മേളനത്തിൽ കല(ആർട്ട്) കുവൈത്ത് പ്രസിഡന്റ് ജെയ്സൺ ജോസഫ്, ജനറൽ സെക്രട്ടറി പി.ഡി. രാകേഷ്, ട്രഷറർ അഷ്‌റഫ് വിതുര, പ്രോഗ്രാം ജനറൽ കൺവീനർ അജിത് കുമാർ, മീഡിയ കൺവീനർ വി.പി. മുകേഷ്, ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ ഗീതിക അഹൂജ, അമേരിക്കൻ ടൂറിസ്റ്റർ മാർക്കറ്റിങ് മാനേജർ നൗഫൽ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drawing competition
News Summary - Drawing competition
Next Story