സൂപ്പർ മെട്രോ സാൽമിയയിൽ ഡോ.റേച്ചൽ സാമുവൽ ചാർജെടുത്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആരോഗ്യസംരക്ഷണ സേവനദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സാൽമിയ ശാഖ സൂപ്പർ മെട്രോ മെഡിക്കൽ സെന്ററിൽ, പ്രശസ്ത ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിദഗ്ദ ഡോ. റേച്ചൽ സാമുവൽ ചാർജെടുത്തു.
ഇന്ത്യയിലും കുവൈറ്റിലുമായി 29 വർഷത്തിൽ കൂടുതൽ ക്ലിനിക്കൽ പരിചയസമ്പത്തുള്ള ഡോ.റേച്ചലിന് സ്പോർട്സ് ഇഞ്ചുറികൾ, മസിലുകൾ സംബന്ധിച്ച പരിക്കുകൾ, മസിൽ ടിയർ (പിളർപ്പ്), ഷോൾഡർ വേദന, മസിൽ സ്പാസം, പുറംവേദന, കഴുത്തുവേദന, ഫ്രോസൺ ഷോൾഡർ, ആർത്രൈറ്റിസ്, ടെണ്ടണൈറ്റിസ് എന്നിവയുടെ ചികിത്സയിലും സമഗ്ര പരിചയം ഉണ്ട്.
ന്യൂറോളജിക്കൽ, ഹൃദയ-ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, കുട്ടികളിലെ വികാസ വൈകല്യങ്ങൾ, അമിതവണ്ണ നിയന്ത്രണം, ലൈഫ്സ്റ്റൈൽ രോഗങ്ങൾ തടയൽ എന്നിവയിലും വിദക്ദയാണ്.
കമ്മ്യൂണിറ്റി റീഹാബിലിറ്റേഷൻ രംഗത്തും, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും ഡോ.റേച്ചൽ വലിയ സംഭാവന നൽകിയിട്ടുണ്ട്. ഡോ.റേച്ചന്റെ കൺസൽടേഷൻ ഫീസിൽ 30 ശതമാനം ക്യാഷ്ബാക്ക് ലഭ്യമാണെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

