ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം: നല്ലോർമകളും വേദനയുമായി കുവൈത്തും
text_fieldsഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കുവൈത്ത് മുൻ ആരോഗ്യ മന്ത്രി
ഡോ. ഹിലാൽ അൽ സായറിനോടൊപ്പം 2011ൽ കുവൈത്ത് സന്ദർശനവേളയിൽ
കുവൈത്ത് സിറ്റി: മാർത്തോമ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ വേദനയുമായി കുവൈത്തിലെ വിശ്വാസികളും. കുവൈത്തുമായി ഉൗഷ്മള ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. സഭാനേതൃത്വവുമായും വിശ്വാസികളുമായും ഹൃദ്യമായി സംവദിച്ചുവന്നിരുന്ന അദ്ദേഹത്തിന് കുവൈത്തി പ്രമുഖരുമായും നല്ല ബന്ധമായിരുന്നു.
1952ലാണ് അദ്ദേഹത്തിെൻറ ആദ്യ കുവൈത്ത് സന്ദർശനം. 1961ൽ വീണ്ടും എത്തി. മിഷനറി ബിഷപ്പും ഭദ്രാസനാധ്യക്ഷനുമായതിനുശേഷം 1977ൽ കുവൈത്തിലെത്തി. പിന്നീട് പല ഘട്ടങ്ങളിലായി നിരവധി തവണ അദ്ദേഹം കുവൈത്തിലെത്തി. അന്നത്തെ കുവൈത്ത് അമീർ ഉൾപ്പെടെ ഭരണകുടുംബത്തിലെ പ്രമുഖരുമായും ഉന്നത ഉദ്യോഗസ്ഥരുമായും സമ്പർക്കം പുലർത്താൻ അവസരം ലഭിച്ചു.
നമ്മുടെ നാടിെൻറ പൈതൃകവും സാഹോദര്യ ഭാവവും കുവൈത്ത് അധികൃതരെ ബോധ്യപ്പെടുത്താൻകൂടി ഇൗ അവസരങ്ങൾ ഉപയോഗപ്പെടുത്തി. മാർത്തോമാ മെത്രാപ്പോലീത്തയായി അവരോധിക്കപ്പെട്ടശേഷം ആദ്യമായി ഇവിടെയെത്തുന്നത് 2000 ഒക്ടോബറിലാണ്. നർമം കലർത്തി സരസമായി അദ്ദേഹം സംസാരിക്കുന്നത് ആരും കേട്ടിരുന്നുപോകും. ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം. 103ാം വയസ്സിൽ വിടവാങ്ങുേമ്പാൾ നിരവധി നല്ല മാതൃകയും ഒാർമകളും അദ്ദേഹം ബാക്കിവെച്ചിട്ടുണ്ട്. 2018ൽ പത്മഭൂഷൺ പുരസ്കാരം ലഭിക്കുേമ്പാൾ ക്രൈസ്തവ സഭ ആചാര്യന്മാരിൽ ഇൗ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാൾ ആയിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

