Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ. നവാല്‍ അല്‍ മൂസവി മെട്രോ മെഡിക്കല്‍ ഗ്രൂപ്പില്‍ ചാര്‍ജെടുക്കുന്നു

text_fields
bookmark_border
ഡോ. നവാല്‍ അല്‍ മൂസവി മെട്രോ മെഡിക്കല്‍ ഗ്രൂപ്പില്‍ ചാര്‍ജെടുക്കുന്നു
cancel

കുവൈത്ത് സിറ്റി: കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റും 29 വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള ഡോ. നവാല്‍ അല്‍ മൂസവി മെട്രോ മെഡിക്കല്‍ ഗ്രൂപ്പില്‍ ചാര്‍ജെടുക്കുന്നു.

ജര്‍മനിയിലെ മെര്‍ഹേം ഹോസ്പിറ്റലില്‍ ഡയഗ്‌നോസ്റ്റിക് റേഡിയോളജിസ്റ്റായി സേവനം ചെയ്യുകയും ജര്‍മനിയില്‍വെച്ചുതന്നെ ഡയഗ്‌നോസ്റ്റിക് റേഡിയോളജിയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഇവർ പിന്നീട് കുവൈത്തിലെ ആംഡ് ഫോഴ്‌സ് ഹോസ്പിറ്റലില്‍ ഡയഗ്‌നോസ്റ്റിക് റേഡിയോളജിയില്‍ സ്‌പെഷ്യലിസ്റ്റായും റേഡിയോളജി ഡയറക്ടറായും കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റായും ദീര്‍ഘകാലം ജോലി ചെയ്തു.

കുവൈത്തിലെ അല്‍ സീഫ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റായും റേഡിയോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റേഡിയോളജി വിഭാഗത്തിലെ മികച്ച പരിചയസമ്പത്തും നേട്ടങ്ങളമുള്ള ഇവർ ഇനി മുതല്‍ മെട്രോ മെഡിക്കല്‍ ഗ്രൂപ്പില്‍ ചാര്‍ജെടുക്കുമെന്നും എം.ആര്‍.ഐ, സി.ടി സ്‌കാന്‍ തുടങ്ങിയ നൂതന സംവിധാനങ്ങള്‍ പ്രത്യേക ഓഫറോടുകൂടി ലഭ്യമാക്കിയിട്ടുണ്ടെന്നും മെട്രോ മാനേജ്‌മെന്റ് അറിയിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dr. Nawal Al Mousavi takes charge at Metro Medical Group
Next Story