ഡോ. നരേഷ് ട്രെഹാന്‍ സാല്‍മിയ സൂപ്പര്‍ മെട്രോ സന്ദര്‍ശിച്ചു
text_fieldsസാല്‍മിയയിലെ സൂപ്പര്‍ മെട്രോ സ്‌പെഷലൈസ്ഡ് മെഡിക്കല്‍ സെന്ററിലെത്തിയ ഡോ. നരേഷ് ട്രെഹാനെ മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാന്‍ മുസ്തഫ ഹംസ സ്വീകരിക്കുന്നു. ഇന്ത്യന്‍ ഡോക്‌ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. അമീര്‍ അഹ്‌മദ്, ഡോ. ശിഖ എന്നിവർ സമീപം
കുവൈത്ത് സിറ്റി: പ്രശസ്ത ഇന്ത്യന്‍ ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. നരേഷ് ട്രെഹാന്‍ സാല്‍മിയയിലെ സൂപ്പര്‍ മെട്രോ സ്‌പെഷലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ സന്ദര്‍ശിച്ചു. മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാന്‍ മുസ്തഫ ഹംസയും ഇന്ത്യന്‍ ഡോക്‌ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. അമീര്‍ അഹ്‌മദും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മെട്രോയിലെ വ്യത്യസ്ത ചികിത്സാ സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെട്ട ഡോ. നരേഷ് ട്രെഹാന്‍ മാനേജ്‌മെന്റിനെ പ്രത്യേകം പ്രശംസിച്ചു.
കാര്‍ഡിയോ വാസ്‌കുലര്‍, കാര്‍ഡിയോതൊറാസിക് ശസ്ത്രക്രിയ എന്നിവയില്‍ 40 വര്‍ഷത്തിലേറെ പരിചയമുള്ള ഇന്ത്യയിലെ മികച്ച ഡോക്ടർമാരിൽ ഒരാളാണ് ഡോ. നരേഷ് ട്രെഹാന്‍. മെദാന്ത ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ആയ അദ്ദേഹം പത്മശ്രീ, പദ്മഭൂഷണ്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി ദേശീയ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
സൂപ്പർ മെട്രോയിൽ കാർഡിയോളജി വിഭാഗം കൺസൽട്ടൻറ് ഡോക്ടർ ഹാനിയോട് കാർഡിയോളജി രംഗത്തെ നൂതനമാറ്റങ്ങളെപ്പറ്റിയും ഈ വിഭാഗത്തിൽ ശ്രദ്ധചെലുത്തേണ്ട മേഖലകളും അതിന്റെ ആവശ്യകതയും അദ്ദേഹം ചർച്ച ചെയ്തു. അസ്ഥിരോഗ വിഭാഗത്തിലെ ഡോ. മഹേഷ്, ഇന്റേണൽ മെഡിസിൻ വിഭാഗ ഡോക്ടർമാർ, റേഡിയോളജി വിഭാഗത്തിലെ ഡോ. ശിഖ, ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർ, മെഡിക്കൽ ഡയറക്ടർ ഡോ. കുതുബുദ്ദീൻ, ഇ.എൻ.ടി, നേത്രരോഗം, ശിശുരോഗം, ദന്തരോഗം, ചർമരോഗം, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുമായും ആശയവിനിമയം നടത്തി.
അടുത്ത മാസം ആദ്യവാരം ആരംഭിക്കാനിരിക്കുന്ന ഓപറേഷൻ തിയറ്റർ, ഇതിനകം ആരംഭിച്ച റേഡിയോളജി വിഭാഗത്തിലെ എം.ആർ.ഐ. എന്നിവ സന്ദർശിച്ച അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തുകയും മെട്രോ മെഡിക്കൽ ഗ്രൂപ്പിനെ പ്രശംസിക്കുകയും ചെയ്‌തു. ഫഹാഹീലിൽ ഉടൻ ആരംഭിക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ നാലാമത്തെ ശാഖക്കും ഫർവാനിയ ശാഖയിൽ ആരംഭിക്കാൻ പോകുന്ന സി.ടി.സ്കാൻ സേവനത്തിനും അദ്ദേഹം എല്ലാ ഭാവുകങ്ങളും നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

