Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡോ.​കെ.​എ​ൻ....

ഡോ.​കെ.​എ​ൻ. പ​ണി​ക്ക​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ഡോ.​കെ.​എ​ൻ. പ​ണി​ക്ക​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ ച​രി​ത്ര​കാ​ര​ൻ ഡോ.​കെ.​എ​ൻ. പ​ണി​ക്ക​രു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ - ക​ല കു​വൈ​ത്ത് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ച​രി​ത്ര​ത്തെ വ​സ്തു​നി​ഷ്ഠ​മാ​യി സ​മീ​പി​ക്കു​ക​യും ഇ​ന്ത്യ​ൻ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത കാ​വ​ലാ​ളാ​യി നി​ല​കൊ​ള്ളു​ക​യും ചെ​യ്ത ധൈ​ഷ​ണി​ക​നാ​യി​രു​ന്നു ഡോ.​കെ.​എ​ൻ. പ​ണി​ക്ക​ർ.

ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​ന്റെ ക​ട​ന്നു​വ​ര​വി​നെ​യും പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളെ​യും ത​ന്റെ അ​റി​വും ച​രി​ത്ര​ബോ​ധ​വും ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹം ധീ​ര​മാ​യി പ്ര​തി​രോ​ധി​ച്ചു. ഇ​തി​ന്റെ പേ​രി​ൽ നേ​രി​ടേ​ണ്ടി വ​ന്ന ഭീ​ഷ​ണി​ക​ൾ​ക്കോ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കോ മു​ന്നി​ൽ ഒ​രി​ക്ക​ലും പ​ത​റി​യി​ല്ല. ജെ.​എ​ൻ.​യു ഉ​ൾ​പ്പെ​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ലം അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ഡോ.​കെ.​എ​ൻ. പ​ണി​ക്ക​ർ, ച​രി​ത്ര​കാ​ര​ൻ എ​ന്ന​തി​ലു​പ​രി മി​ക​ച്ച ഒ​രു സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യി​രു​ന്നു എ​ന്നും ക​ല കു​വൈ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ 90ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ ഉ​ണ്ടാ​യ ഈ ​വേ​ർ​പാ​ട് സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് വ​ലി​യൊ​രു ന​ഷ്ട​മാ​ണ്. ഇ​ന്ത്യ​യു​ടെ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വ​രും​ത​ല​മു​റ​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​യാ​കു​മെ​ന്നും വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​ൻ​സാ​രി ക​ട​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsDeathsWorkergulfKuwait
News Summary - Dr. K.N. expressed grief over the death of the workers.
Next Story