ഡോ. ജിതേന്ദ്രകുമാർ വി. പട്ടേൽ സാൽമിയ മെട്രോയിൽ ചുമതലയേറ്റു
text_fieldsഡോ. ജിതേന്ദ്രകുമാർ വി. പട്ടേലിനെ മെട്രോ മെഡിക്കൽ
ഗ്രൂപ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫൈസൽ ഹംസ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: മുൻനിര ആരോഗ്യപരിരക്ഷാ ദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സാൽമിയ സൂപ്പർ മെട്രോ ബ്രാഞ്ചിൽ ഡേകെയർ സർജറി വിഭാഗത്തിൽ ഡോ. ജിതേന്ദ്രകുമാർ വി. പട്ടേൽ ചാർജെടുത്തു. ഡോ. ജിതേന്ദ്രകുമാറിന് ജനറൽ സർജറി ആൻഡ് ലാപറോസ്കോപിക് സർജറി വിഭാഗത്തിൽ 23 വർഷത്തിലേറെ പ്രവൃത്തിപരിചയമുണ്ട്.
ഓപൺ ആൻഡ് ലാപറോസ്കോപിക് അപെൻഡെക്റ്റമി, ലാപറോസ്കോപിക് ഒവേറിയൻ സിസ്റ്റ്, ലാപറോസ്കോപിക് അതസ്യോലിസിസ്, ലാപറോസ്കോപിക് മെക്കൽ ഡൈവേർട്ടിക്കുലം, ലാപറോസ്കോപ്പി എക്റ്റോപിക് ആൻഡ് ലാപ് കോളിസിസ്റ്റെക്ടമി സർജറികളിൽ വിദഗ്ധനാണ്. എൻഡോസ്കോപ്പി, ലാപറോസ്കോപ്പി, കൊളോനോസ്കോപ്പി, ഹെർണിയ, അഗ്രചർമം, പൈൽസ്, അപ്പെൻഡിസൈറ്റിസ്, ഫിസ്റ്റുല, പിത്താശയ സംബന്ധമായ ശസ്ത്രക്രിയകളും ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, നേത്രവിഭാഗം തുടങ്ങി 180ൽപരം ഡേ കെയർ സർജറികളും ആധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച സാൽമിയ മെട്രോയിലെ ഓപറേഷൻ തിയറ്ററുകളിൽ ചെയ്യാമെന്ന് മെട്രോ മാനേജ്മെന്റ് അറിയിച്ചു.
ഡോ. അബ്ദുൽ റഹ്മാൻ (എം.ബി.ബി.എസ്, എഫ്.ആർ.സി.എസ്, അറബ് ബോർഡ് സർജറി (ജോർഡൻ), അനസ്തേഷ്യ വിഭാഗത്തിലെ ഡോ. റഫീക്ക് (സ്പെഷലിസ്റ്റ്), ഡോ. തമന്ന (സ്പെഷലിസ്റ്റ്) തുടങ്ങിയ പ്രഗല്ഭരായ ഡോക്ടർമാരുടെ സേവനം ഡേകെയർ സർജറി വിഭാഗത്തിലുണ്ട്. എല്ലാ ഡേകെയർ സർജറികളും മിതമായ നിരക്കിൽ ലഭ്യമാണെന്നും ജനറൽ സർജന്റെ കൺസൽട്ടേഷന് 50 ശതമാനം കിഴിവ് ലഭ്യമാണെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

