ഡോ. ഹുസൈന് മടവൂര് സാല്മിയ സൂപ്പര് മെട്രോ സന്ദര്ശിച്ചു
text_fieldsമെട്രോ മെഡിക്കല് ഗ്രൂപ് ചെയര്മാന് മുസ്തഫ ഹംസ, ഡോ. ഹുസൈന് മടവൂരിനെ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: ഇസ്ലാമിക പണ്ഡിതനും കേരള നദ്വത്തുല് മുജാഹിദീന് സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ. ഹുസൈന് മടവൂര് സാല്മിയ സൂപ്പര് മെട്രോ സന്ദര്ശിച്ചു.
മെട്രോ മെഡിക്കല് ഗ്രൂപ് ചെയര്മാന് മുസ്തഫ ഹംസയും ബിസിനസ് ഡെവലപ്മെന്റ് മാനേജര് ഫൈസല് ഹംസയും ചേര്ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
കുവൈത്തിലെ വിവിധ പരിപാടികളില് പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മെട്രോ മെഡിക്കല് ഗ്രൂപ് കുവൈത്തിലെ ജനങ്ങള്ക്ക് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ചും ആരോഗ്യ മേഖലയില് നല്കിക്കൊണ്ടിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും മെട്രോ മാനേജ്മെന്റ് ഡോ. ഹുസൈന് മടവൂരിനെ പരിചയപ്പെടുത്തി. മെട്രോയുടെ വളര്ച്ചയില് അദ്ദേഹം പ്രത്യേകം അഭിനന്ദനങ്ങള് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

