Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളുടെ സംരക്ഷണം ദേശീയ ഉത്തരവാദിത്തം; മന്ത്രി ഡോ.അംതാൽ അൽ ഹുവൈല

text_fields
bookmark_border
കുട്ടികളുടെ സംരക്ഷണം ദേശീയ ഉത്തരവാദിത്തം; മന്ത്രി ഡോ.അംതാൽ അൽ ഹുവൈല
cancel
camera_alt

മന്ത്രി ഡോ.അംതാൽ അൽ ഹുവൈല

കുവൈത്ത് സിറ്റി: കുട്ടികളുടെ സംരക്ഷണം ദേശീയ ഉത്തരവാദിത്തമാണെന്ന് സാമൂഹിക കാര്യ, കുടുംബ-ശിശുക്ഷേമ മന്ത്രി ഡോ.അംതാൽ അൽ ഹുവൈല. നവംബർ 20ന് ആചരിക്കുന്ന ലോക ശിശുദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ അവകാശ സംരക്ഷിക്കണം, കുട്ടികൾക്കും കുടുംബങ്ങൾക്കും സംരക്ഷണ സേവനങ്ങൾ ലഭ്യമാക്കൽ എന്നിവയിലൂടെയാണ് കുവൈത്തിന്റെ ഭാവി ആരംഭിക്കുന്നതെന്നും അവർ പറഞ്ഞു.

ഗാർഹിക പീഡന സംരക്ഷണം സംബന്ധിച്ച 2026-ലെ നിയമം ശക്തിപ്പെടുത്തിയതായും അൽ ഹുവൈല പറഞ്ഞു. സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിലെ 'പ്രൊട്ടക്ഷൻ സെന്റേഴ്സ് ഡിപ്പാർട്ട്‌മെന്റി'ന്റെ ഭാഗമായ ചൈൽഡ് പ്രൊട്ടക്ഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചതായി മന്ത്രി അറിയിച്ചു.

ഈ കേന്ദ്രം കുട്ടികൾക്ക് മന:ശാസ്ത്രപരവും സാമൂഹികവും നിയമപരവുമായ പരിചരണം നൽകുന്നു. നിരീക്ഷണം, നേരത്തെയുള്ള ഇടപെടൽ, പൊതുജന അവബോധം എന്നിവ ശക്തിപ്പെടുത്തലും ലക്ഷ്യമിടുന്നു. പ്രത്യേക പരിശീലനം ലഭിച്ച കുവൈത്തി ഉദ്യോഗസ്ഥരാണ് ഇവിടെ പ്രവർത്തിക്കുന്നത്.

സുരക്ഷ, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികം എന്നീ മേഖലകളിലെ അധികൃതരുമായും പൗരസമൂഹ സംഘടനകളുമായും സഹകരിച്ചുകൊണ്ട് സമഗ്രമായ സേവനങ്ങൾ ഇവർ നൽകും. കുട്ടികളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിനൊപ്പം, മാതാപിതാക്കൾക്കും പരിചരിക്കുന്നവർക്കും അറിവും മാർഗ്ഗനിർദ്ദേശങ്ങളും നൽകേണ്ടതിന്റെയും, കുട്ടികളുടെ പ്രായത്തിനും പക്വതക്കും അനുയോജ്യമായ രീതിയിൽ അവരുടെ വാക്കുകൾ കേൾക്കുകയും ആവശ്യങ്ങൾ മനസ്സിലാക്കുകയും ചെയ്യേണ്ടതിന്റെയും പ്രാധാന്യം ഡോ.അംതാൽ അൽ ഹുവൈല വ്യക്തമാക്കി. കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുടെയും അടിസ്ഥാനം അവരുടെ നന്മയായിരിക്കണമെന്ന് ഡോ.അംതാൽ അൽ ഹുവൈല പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dr. Amtal Al Huwaila about child safety
Next Story