മുൻ എം.പി ഡോ. അഹ്മദ് അൽ ഖാതിബ് നിര്യാതനായി
text_fieldsകുവൈത്ത് സിറ്റി: മുൻ കുവൈത്ത് പാർലമെൻറ് അംഗവും പ്രമുഖ രാഷ്ട്രീയ നേതാവുമായ ഡോ. അഹ്മദ് അൽ ഖാതിബ് നിര്യാതനായി.
95ാം വയസ്സിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 1961ൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം കുവൈത്ത് ഭരണഘടന തയാറാക്കാൻ രൂപവത്കരിച്ച കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയിൽ അദ്ദേഹം അംഗമായിരുന്നു.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം തുടങ്ങിയവർ ഡോ. അഹ്മദ് അൽ ഖാതിബിന്റെ നിര്യാണത്തിൽ അനുശോചിച്ചു.